എൽദോസ് കുന്നപ്പിള്ളിലിന്റെ കേസെടുക്കാൻ വൈകിയതിന് SHOയ്ക്കെതിരെ പ്രോസിക്യുഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്
- Published by:Anuraj GR
- news18-malayalam
Last Updated:
നാലാം ദിവസവും എൽദോസ് കുന്നപ്പിള്ളിലിൽ ഒളിവിൽ തുടരുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചത്
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20 ന്.എൽദോസ് കുന്നപ്പിളളിൽ എംഎൽഎക്കെതിരെ കേസെടുക്കുന്നത് വൈകിച്ച കോവളം സ്റ്റേഷൻ മുൻ ഇൻസ്പെക്ടറെ വിമർശിച്ച് പ്രോസിക്യുഷൻ കോടതിയിൽ നിലപാടെടുത്തു. സ്ത്രീയുടെ പരാതിയിൽ 12-ാം ദിവസമാണ് കേസെടുത്തത്. SHO ആർക്കോ വേണ്ടിയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തണം. പ്രധാന തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഗൂഡാലോചന ഉണ്ടെന്നും എൽദോസ് കുന്നപ്പിളളിൽ എംഎൽഎ യുടെ രാഷ്ട്രീയ ഭാവി തകർക്കാനുളള നീക്കമെന്നും എംഎൽഎയുടെ അഭിഭാഷകൻ വാദിച്ചു.
നാലാം ദിവസവും എൽദോസ് കുന്നപ്പിള്ളിലിൽ ഒളിവിൽ തുടരുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചത്. എൽദോസിന് ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണി എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ്. തട്ടികൊണ്ട് പോയതിന് പിന്നിൽ എം.എൽ എ മാത്രമല്ലെന്നും മറ്റ് ചിലർക്കും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
advertisement
എം.എൽ.എയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മറ്റ് ചിലരുടെ പേരുകളും പരാതിക്കാരി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.എൽദോസ് കുന്നപ്പിളളിൽ എംഎൽഎ ഒളിവിൽ അല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഏതു സമയവും കോടതിക്ക് മുമ്പിൽ ഹാജരാകാൻ തയ്യാറാണ്. എൽദോസിന്റെ രാഷ്ട്രീയ ഭാവി തകർക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിലെ ഗൂഢാലോചന അന്വേഷിക്കണം.
കേസെടുക്കാൻ കോവളം പോലീസ് വൈകിയതിനു പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ട് .അത് ആരാണെന് കണ്ടെത്തണംഎസ് എച്ച് ഒക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2022 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽദോസ് കുന്നപ്പിള്ളിലിന്റെ കേസെടുക്കാൻ വൈകിയതിന് SHOയ്ക്കെതിരെ പ്രോസിക്യുഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്