തിരുവനന്തപുരം എല്‍എംഎസ് (LMS) പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. പള്ളി കത്തീഡ്രലാക്കി (Cathedral) മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്തു.
കത്തീഡ്രല്‍ ആക്കുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് പള്ളിക്ക് സമീപത്തുള്ളത്. അതിനിടെ ബിഷപ്പ് ധര്‍മരാജ് റസാലം (Bishop Dharmaraj Rasalam) പള്ളിയെ കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചു. പള്ളിയെ മോചിപ്പിച്ചുവെന്നാണ് കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. പള്ളിയെ എം എം സിഎസ്ഐ കത്തീഡ്രല്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
പ്രഖ്യാപനത്തിന് ശേഷം പുറത്തെത്തിയ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെതിരേ പ്രതിഷേധക്കാര്‍ കൂവിവിളിച്ചു. മുപ്പതോളം കുടുംബങ്ങളാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം ഉയര്‍ത്തിയത്. തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു.
പള്ളി കത്തീഡ്രല്‍ ആക്കുന്നത് പാരമ്പര്യത്തിന് എതിരാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എല്ലാവിഭാഗങ്ങളോടും അഭിപ്രായം പോലും ചോദിക്കാതെയാണ് കത്തീഡ്രല്‍ ആക്കാനുള്ള നീക്കമുണ്ടായതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധ സാഹചര്യത്തെ തുടര്‍ന്ന് പള്ളിക്ക് പുറത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
കാട്ടാനയുടെ ശബ്ദം കേട്ട് കുതിരകള്‍ ഭയന്നോടി; വാഹനമിടിച്ച് ഒരെണ്ണം ചത്തു; യാത്രക്കാരന് ഗുരുതര പരിക്ക്കുതിരകൾ രാത്രിയിൽ ഭയന്നോടിയതിനെ തുടർന്ന് ദേശിയ പാതയിൽ അപകടം. കുതിരാനു സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്നുള്ള ഏഴു കുതിരകളാണ് പുറത്തുചാടിയത്. ദേശീയപാതയിലൂടെ ഓടിയ കുതിരകളിൽ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്. കാട്ടാനയുടെ ശബ്ദം കേട്ടു പരിഭ്രാന്തരായാണു കുതിരകൾ ലായത്തിൽ നിന്നു പുറത്തുചാടിയതെന്നു കരുതുന്നു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വാണിയമ്പാറ, മേലേചുങ്കം, മേരിഗിരി എന്നിവിടങ്ങളിലാണ് കുതിരകൾ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. കുതിരയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്കേറ്റു. പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടിൽ നിതീഷ് കുമാറിനാണ് (21) പരുക്കേറ്റത്. ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലേചുങ്കത്തായിരുന്നു അപകടം.
കുന്നുംപുറം ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണ് ലായത്തിൽ നിന്നു ചാടി ദേശീയപാതയിലൂടെ ഓടിയത്. പീച്ചി റിസർവോയറിനോട് ചേർന്നാണു കുതിരയോട്ട പരിശീലന കേന്ദ്രം. ബാക്കി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.