ശബരിമല കയറണമെന്ന് പോസ്റ്റിട്ട യുവതിക്ക് നേരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം

Last Updated:
ശബരിമല കയറണമെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കണ്ണൂർ ഇരിണാവ് സ്വദേശി രേഷ്മ നിശാന്തിന് നേരയാണ് പ്രതിഷേധം. യുവതിയുടെ വീട്ടിന് മുന്നിൽ എത്തി പ്രതിഷേധക്കാർ ശരണം വിളിച്ചു.
മണ്ഡലകാലത്ത് ശബരിമല സന്ദർശിക്കണമെന്ന് ആഗ്രഹം രേഷ്മ ഫേസ് ബുക്കിൽ പങ്കുവെച്ചിരുന്നു. ശബരിമല അയ്യപ്പനെ തൊഴാനുള്ള ആഗ്രഹം രേഷ്മ ഫേസ് ബുക്കിൽ തുറന്ന് പറഞ്ഞ് സർക്കാറിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു.
രേഷ്മ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.
പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
advertisement
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.
മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്...
ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
advertisement
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..
വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല കയറണമെന്ന് പോസ്റ്റിട്ട യുവതിക്ക് നേരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement