advertisement

രണ്ടാം വിമോചനസമരത്തിന് ചിലർ കോപ്പ് കൂട്ടുന്നു; ജാഗ്രത വേണമെന്ന് കോടിയേരി

Last Updated:
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ രണ്ടാം വിമോചന സമരത്തിന് ചിലർ കോപ്പുകൂട്ടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിഷയത്തിൽ ജാഗ്രത വേണം. പ്രകോപനപരമായ നിലപാടു പാടില്ല. കോടതി വിധി പഠിച്ചു ജനങ്ങളെ സമീപിക്കണമെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരത്ത് പാർട്ടി അംഗങ്ങൾക്കുള്ള റിപ്പോർട്ടിങ്ങിലാണ് കോടിയേരി ഇക്കാര്യത്തില്‍ വിശദീകരണം നൽകിയത്.
ശബരിമല വിഷയത്തിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.യുവതീ പ്രവേശന വിവാദത്തിൽ സൂക്ഷിച്ചുനീങ്ങാൻ സർക്കാരിനു സിപിഎം നേരത്തേ നിർദേശം നൽകിയിരുന്നു. വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആ കെണിയിൽ പെട്ടുപോയവരുമുണ്ട്. സമയമെടുത്തും ക്ഷമാപൂർവവും തെറ്റിദ്ധാരണകളകറ്റാൻ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റി നിർദേശിച്ചത്.
advertisement
വിധി നടപ്പാക്കുന്നതിൽ നിന്നു പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനു പിന്നോട്ടുപോകാൻ കഴിയില്ല. അതേസമയം ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാനും സർക്കാരോ പാർട്ടിയോ ഇല്ല. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടാം വിമോചനസമരത്തിന് ചിലർ കോപ്പ് കൂട്ടുന്നു; ജാഗ്രത വേണമെന്ന് കോടിയേരി
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement