കലോത്സവ വേദിയിൽ വിധികർത്താവായി ദീപ; പ്രതിഷേധവുമായി സംഘടനകൾ

Last Updated:
ആലപ്പുഴ: കലോത്സവ വേദിയിൽ വിധികർത്താവായി ദീപ നിശാന്ത്. ഉപന്യാസ മത്സരത്തിന്‍റെ വിധികർത്താവായാണ് ദീപ നിശാന്ത് എത്തിയത്. എന്നാൽ, മൂല്യനിർണയം നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധവുമായി എ ബി വി പി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് മാറ്റി.
പിന്നീട് കെ എസ് യുവിന്‍റെ രണ്ട് വനിതാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ വനിതാ പൊലീസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി.
ദീപ നിശാന്തിനെ മൂല്യനിർണയത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ എത്തിയത്. ദീപ നിശാന്തിനു പകരം മറ്റൊരു വിധികർത്താവിനെ ഉപയോഗിച്ച് മൂല്യനിർണയം വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രതിഷേധത്തെ തുടർന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റി.
advertisement
അതേസമയം, കോളജ് അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ ക്ഷണിച്ചതെന്ന് ഡി പി ഐ വ്യക്തമാക്കി. ജഡ്ജസിന്‍റെ പാനലിൽ നിന്ന് ദീപ നിശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്നും ഡി പി ഐ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കലോത്സവ വേദിയിൽ വിധികർത്താവായി ദീപ; പ്രതിഷേധവുമായി സംഘടനകൾ
Next Article
advertisement
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
  • മീനം രാശിക്കാര്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും

  • കുംഭം രാശിക്കാര്‍ക്ക് വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍

  • ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, സാമൂഹിക ഊര്‍ജ്ജം അനുഭവപ്പെടും

View All
advertisement