Puthuppally By-Election Result 2023: ലീഡ് നിലയിലെ കുതിപ്പിനിടെ പിതാവിന്റെ കബറിടത്തിലെത്തി വിതുമ്പി ചാണ്ടി ഉമ്മൻ
- Published by:Rajesh V
- news18-malayalam
Last Updated:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റെക്കോഡ് ലീഡാണ് ചാണ്ടി ഉമ്മൻ നേടിയത്. ഇതിനിടയിലാണ് ചാണ്ടി ഉമ്മൻ യുഡിഎഫ് പ്രവർത്തകർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തിയത്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, പിതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി. കബറിടത്തിൽ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. ലീഡ് നില റെക്കോർഡിലേക്ക് കുതിക്കുമ്പോഴായിരുന്നു ചാണ്ടി ഉമ്മൻ പള്ളിയിലെത്തിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റെക്കോഡ് ലീഡാണ് ചാണ്ടി ഉമ്മൻ നേടിയത്. ഇതിനിടയിലാണ് ചാണ്ടി ഉമ്മൻ യുഡിഎഫ് പ്രവർത്തകർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തിയത്.
മൂന്നാം റൗണ്ട് വോട്ടെണ്ണലില്‍ തന്നെ കഴിഞ്ഞ തവണത്തെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷമായ 9,044 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നിരുന്നു. വോട്ടിങ് മെഷീനിലെ മൂന്ന് റൗണ്ട് എണ്ണിത്തീര്‍ന്നപ്പോള്‍ 17,034 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടി.
Also Read- Puthuppally By-Election Result 2023 Live: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ; ഭൂരിപക്ഷം 40,478
advertisement
അയര്‍ക്കുന്നം പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലേയും അകലക്കുന്നം പഞ്ചായത്തിലെ ആദ്യ 14 ബൂത്തിലേയും വോട്ടുകളാണ് ആദ്യ മൂന്ന് റൗണ്ടില്‍ എണ്ണിയത്. അയര്‍ക്കുന്നം പഞ്ചായത്തില്‍ കഴിഞ്ഞ തവണ 1,293 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയത്. അകലക്കുന്നം പഞ്ചായത്തില്‍ വോട്ടിങ് മെഷീനില്‍നിന്ന് മാത്രം ഇത്തവണ 5,487 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടിയിരുന്നു.
മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം എട്ടാം റൗണ്ടോടെതന്നെ ചാണ്ടി ഉമ്മന്‍ മറികടന്നു. മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കൂടിയ ഭൂരിപക്ഷം 2011ലേതാണ്. 33,255 വോട്ടുകളാണ് അത്തവണ അദ്ദേഹം നേടിയിരുന്നത്. അമ്പത് ശതമാനം വോട്ട് എണ്ണക്കഴിഞ്ഞപ്പോഴേക്കും ചാണ്ടി ഉമ്മൻ 33,000 എന്ന ഭൂരിപക്ഷം മറികടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 08, 2023 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023: ലീഡ് നിലയിലെ കുതിപ്പിനിടെ പിതാവിന്റെ കബറിടത്തിലെത്തി വിതുമ്പി ചാണ്ടി ഉമ്മൻ