PV Anvar|'കല്യാണം ഡിവോഴ്‌സായെന്നുവച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോ'; തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് അൻവർ
- Published by:ASHLI
- news18-malayalam
Last Updated:
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ട ശേഷം ആയിരുന്നു അൻവറിന്റെ പ്രതികരണം
തിരുവനന്തപുരം: താൻ പുറത്തുകൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയതായി പിവി അൻവർ എംഎൽഎ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്നും പുറത്തുപോയ വോട്ട് ആരുടേതാണെന്ന് അറിയാമെന്നും. അത് പിന്നീട് വ്യക്തമാക്കാമെന്നും അൻവർ പറഞ്ഞു.
'അത് പിന്നീട് പറയും, വോട്ട് എൽഡിഎഫിൽ നിന്ന് അല്ല പോയതെന്ന് അവർ പറയട്ടെ അപ്പോൾ ചെയ്ത ആളെ പറയാം. കല്യാണം പെട്ടെന്ന് ഡിവോഴ്സ് ആയി എന്ന് വെച്ച് പിറ്റേന്ന് എല്ലാം വിളിച്ചു പറയാൻ പറ്റുമോ' എന്നാണ് വോട്ട് ചെയ്തത് ആരാണെന്ന് അറിയാമെങ്കിൽ ഒളിപ്പിച്ചു വെക്കുന്നത് എന്തിനെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അൻവർ നൽകിയ മറുപടി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ട ശേഷം ആയിരുന്നു അൻവറിന്റെ പ്രതികരണം. സർക്കാരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഗവർണറെ കണ്ടത്. ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയ്ക്കാണ് ഗവർണറെ കണ്ടത്. പോലീസിനെതിരെ അടക്കം താൻ പുറത്തുകൊണ്ടുവന്ന് തെളിവുകൾ ഗവർണർക്ക് കൈമാറിയതായും പിവി അൻവർ വ്യക്തമാക്കി.
advertisement
നാട് ഇപ്പോൾ നേരിടുന്ന ഭീഷണികളിൽ എനിക്കറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ ധരിപ്പിച്ചിട്ടുണ്ട് എന്നും ചില തെളിവുകൾ കൂടി ഗവർണർക്ക് കൈമാറും എന്നും പിവി അൻവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 08, 2024 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PV Anvar|'കല്യാണം ഡിവോഴ്‌സായെന്നുവച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോ'; തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് അൻവർ