പി വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ട് പത്രികകളാണ് അൻവർ സമർപ്പിച്ചിരുന്നത്. ഇതിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനായി സമർപ്പിച്ച പത്രികയാണ് തള്ളിയത്
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. രണ്ട് സെറ്റ് പത്രികകളാണ് അൻവർ സമർപ്പിച്ചിരുന്നത്. ഇതിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനായി സമർപ്പിച്ച പത്രികയാണ് തള്ളിയത്. എന്നാൽ സ്വതന്ത്രനായി അൻവറിന് മത്സരിക്കാം.
ഇതും വായിക്കുക: അൻവറിന് 52 കോടി ആസ്തി, ആര്യാടൻ ഷൗക്കത്തിന് 8 കോടി; സ്വരാജിന് 63 ലക്ഷം; സ്വത്തുവിവരം ഇങ്ങനെ
സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് പത്രിക തള്ളിയതെന്നാണ് വിവരം. തൃണമൂൽ സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നങ്ങളുണ്ടെന്ന് വരണാധികാരി അറിയിച്ചു. തൃണമൂൽ ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പിടണമായിരുന്നു. ഇത് ചെയ്തില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത്.
അതേ സമയം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള പത്രികയ്ക്ക് ഒപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും സമര്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
advertisement
Election Commission rejects nomination of PV Anvar as Trinamool Congress candidate in Nilambur on technical grounds during scrutiny.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Nilambur,Malappuram,Kerala
First Published :
June 03, 2025 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി