advertisement

ആര്യാടൻ ഷൗക്കത്തിന് വിജയ സാധ്യത കുറവ്; ജോയിയെ കോൺഗ്രസ് ഒതുക്കി എന്ന് പി വി അൻവർ

Last Updated:

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച തീരുമാനം തീർത്തും കോൺ​ഗ്രസിന്റേതാണെന്ന് പിവി അൻവർ

News18
News18
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയതിലെ അതൃപ്തി വ്യക്തമാക്കി പി.വി അൻവർ. ആര്യാടൻ ഷൗക്കത്തിന് വിജയ സാധ്യത കുറവാണെന്നും, യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ഇതായിരുന്നെന്ന് കരുതുന്നില്ല. ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച തീരുമാനം തീർത്തും കോൺ​ഗ്രസിന്റേതാണെന്നും പിവി അൻവർ.
നമ്മൾ ഉയർത്തിയ വിഷയങ്ങൾ ​ഗവൺമെന്റിനെതിരെ പ്രതിഫലിപ്പിക്കാനും,വോട്ട് പിടിക്കാനും പറ്റുന്ന ഒരു സ്ഥാനാർഥി കൂടിയാവണം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതെന്നും അത്തരം ശേഷി ആര്യാടൻ ഷൗക്കത്തിന് എത്രത്തോളം ഉണ്ട് എന്നതിൽ സംശയമുണ്ടെന്നും പിവി അൻവർ വ്യക്തമാക്കി.
ALSO READ: അന്‍വറിനെ പിണക്കിയോ? നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും
അതിനാൽ തന്നെ ഷൗക്കത്തിനെ പിന്തുണക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അൻവർ പറഞ്ഞു.അതേസമയം പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ടിഎംസി മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളൂ എന്നും തന്റെ ആവശ്യങ്ങൾ പരി​ഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ട് എന്താണ് കാര്യമെന്നും അൻവർ. ഈ സാഹചര്യത്തിൽ ഉടനെ മുന്നണി പ്രവേശനം വേണമെന്ന് പറഞ്ഞ് തിരക്ക് കൂട്ടേണ്ടതില്ലെന്നും താൻ അതിന് സമ്മർദം ചെലുത്തിയിട്ടില്ലെന്നും അൻവർ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആര്യാടൻ ഷൗക്കത്തിന് വിജയ സാധ്യത കുറവ്; ജോയിയെ കോൺഗ്രസ് ഒതുക്കി എന്ന് പി വി അൻവർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement