പുതിയ രാഷ്ട്രീയ മുന്നണിയുമായി പി.വി.അൻവർ; നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും

Last Updated:

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടക്കുകയാണെന്ന് അൻവർ പറഞ്ഞു

പിവി അൻവർ
പിവി അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ മുന്നണിയായി മത്സരിക്കാൻ പിവി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്. മുന്നണിയെ തൃണമൂൽ കോൺഗ്രസ് പിന്തുണക്കും. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്നും കാർഷികം, തൊഴിൽ, വ്യാപാരം, സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടക്കുകയാണന്നാരോപിച്ച അൻവർ ഒരു പരിധികഴിഞ്ഞാൽ പ്രതിരോധിക്കേണ്ടിവരുമെന്നും പറഞ്ഞു. ഇവരുടെ നേതാക്കൾ ചെയ്തതിന്റെ പലതിവന്റെയും തെളിവുകൾ തന്റെ കൈവശമുണ്ടെന്നും വേണ്ടി വന്നാൽ അതൊക്കെ നിലമ്പൂർ അങ്ങാടിയിൽ ടവി വച്ച് കാണിക്കുമെന്നും അൻവർ പറഞ്ഞു. വ്യക്തിഹത്യയുടെ പിന്നിൽ വിഡി സതീശനായാലും മുഹമ്മദ് റിയാസായാലും ആര്യാടൻ ഷൌക്കത്തായാലും തലയിൽ മുരണ്ടിട്ട് ഓടേണ്ട ഗതിയാകുമെന്നും ഇതൊരു വാണിംഗ് ആയി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവകേരളസദസിന്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽനിന്ന് കോടിക്കണക്കിന് രൂപ ഭീഷണിപ്പെടുത്തി പിരിച്ചെടുത്തെന്നും തെളിവുകൾ തന്റെ പക്കലുണ്ടെന്നും പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതിയ രാഷ്ട്രീയ മുന്നണിയുമായി പി.വി.അൻവർ; നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement