'നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പിവി അൻവറിന് പ്രസക്തിയില്ല; അൻവറല്ല'; പിവി അബ്ദുൾ വഹാബ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കോൺഗ്രസാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്നും ആര് നിന്നാലും ലീഗ് പിന്തുണയ്ക്കുമെന്നും പിവി അബ്ദുൾ വഹാബ്
'നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പിവി അൻവറിന് പ്രസക്തിയില്ലെന്നും അൻവർ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും മുസ്ലീം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ്. അൻവറല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും കോൺഗ്രസാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്നും ആര് നിന്നാലും ലീഗ് പിന്തുണയ്ക്കുമെന്നു വിജയിപ്പിക്കുമെന്നും അദ്ദേഹം എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വർഗീയ ചേരി തിരിവ് മലപ്പുറത്ത് നടക്കില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വർഗീയ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് അബ്ദുൾ വഹാബ് വ്യക്തമാക്കി. മലപ്പുറത്തെ കുറിച്ച് അറിയാതെയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 20, 2025 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പിവി അൻവറിന് പ്രസക്തിയില്ല; അൻവറല്ല'; പിവി അബ്ദുൾ വഹാബ്