പൊലീസിന് എതിരേ പരാതിക്കായി പി.വി അൻവർ തുടങ്ങിയ വാട്സ് ആപ്പ് നമ്പർ ബ്ലോക്കാക്കി
- Published by:Sneha Reghu
- news18-malayalam
Last Updated:
പൊലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്സാപ്പ് നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട് ചെയ്ത് ബ്ലോക്കാക്കി
പൊലീസിന് എതിരേയുള്ള പരാതിക്കായി പിവി അൻവർ തുടങ്ങിയ വാട്സ് ആപ്പ് നമ്പർ ബ്ലോക്ക് ചെയ്തു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. ഒരു നമ്പർ പോയാൽ വേറെ ആയിരം നമ്പർ വരുമെന്നും പലരുടെയും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണെന്നും പിവി അൻവർ കുറിച്ചു.
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'പൊലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്സാപ്പ് നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട് ചെയ്ത് ബ്ലോക്കാക്കീട്ടുണ്ട്. ഒരു നമ്പർ പോയാൽ വേറേ ആയിരം നമ്പർ വരും. ഒരു വാട്ട്സ്‌ആപ്പ് നമ്പർ പബ്ലിഷ് ചെയ്തപ്പോളേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു.'
കേരള പൊലീസിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പൊലീസ് തലപ്പത്ത് അഴിച്ചു പണിയും നടന്നിരുന്നു. മലപ്പുറം പൊലീസിലാണ് ഏറ്റവും കൂടുതൽ അഴിച്ചു പണി നടന്നത്. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ വിജിലൻസ് എറണാകുളം റെയ്ഞ്ച് എസ് പിയായിട്ടാണ് മാറ്റിയത്. മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാരെയും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ് ആപ്പ് നമ്പർ ബ്ലോക്ക് ആക്കിയ വിവരം അൻവർ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 11, 2024 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിന് എതിരേ പരാതിക്കായി പി.വി അൻവർ തുടങ്ങിയ വാട്സ് ആപ്പ് നമ്പർ ബ്ലോക്കാക്കി