'രാഹുലിന്റേത് അതിതീവ്ര പീഡനം, മുകേഷിന്റേത് തീവ്രത കുറഞ്ഞത്': ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്

Last Updated:

'മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ല'- ലസിത നായർ

ലസിത നായർ
ലസിത നായർ
തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞു.
'രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ. അതില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡകനും ബാധകമായ ശിക്ഷ ഉണ്ടാവണം'- മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ലസിത നായര്‍ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുന്നതിന് വേണ്ടിയാണ് ലസിത വാര്‍ത്താ സമ്മേളനം നടത്തിയത്. പത്തനംതിട്ട ജില്ലയില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നോമിനികളേയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രകീര്‍ത്തിച്ച സിപിഐ വനിതാ നേതാവായിരുന്ന ശ്രീനാ ദേവിയെ കോണ്‍ഗ്രസിലെത്തിച്ച് പാര്‍ട്ടി ജില്ലാ പഞ്ചായത്തിലേയ്ക്ക് സീറ്റ് നല്‍കി മത്സരിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നോമിനികളായ സ്ഥാനാർ‌ത്ഥികളെ പിന്‍വലിക്കണമെന്നും ലസിത നായര്‍ ആവശ്യപ്പെട്ടു.
advertisement
Summary: Pathanamthitta District Secretary of the Janadhipatya Mahila Association, Lasitha Nair, stated that the alleged harassment by LDF MLA Mukesh was of "low intensity" while the alleged harassment by Rahul Mamkootathil was of "high intensity". Lasitha Nair further added that the Association has not accepted that Mukesh's action constitutes harassment, implying that action would have been taken if there had been any substance to the matter.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുലിന്റേത് അതിതീവ്ര പീഡനം, മുകേഷിന്റേത് തീവ്രത കുറഞ്ഞത്': ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement