'തിരുമ്പി വന്തിട്ടെയെന്നു സൊല്ല്'; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തില്‍ രാഹുല്‍ ഈശ്വര്‍
- Published by:Sarika N
- news18-malayalam
Last Updated:
രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
കൊച്ചി: മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്ത്. 'വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്.. എത്രകാലം കള്ളക്കേസിൽ അകത്തിട്ടാലും അവൻ തിരിച്ചുവരും, സത്യം തിരിച്ചടിക്കും' എന്നാണ് രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. മൂന്നാം കേസിൽ ജാമ്യം ലഭിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുന്നത്. ഹൈക്കോടതി വിധി രാഹുലിന് നിർണ്ണായകമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 28, 2026 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തിരുമ്പി വന്തിട്ടെയെന്നു സൊല്ല്'; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തില്‍ രാഹുല്‍ ഈശ്വര്‍










