രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകന് അഡ്മിഷൻ; വയനാട് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്ത്
- Published by:user_49
- news18-malayalam
Last Updated:
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ്
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് നൽകിയത് കോൺഗ്രസിൽ വിവാദമാകുന്നു. ബിജെപി നേതാവിന്റെ മകന് വേണ്ടി രാഹുൽ ഗാന്ധി എങ്ങനെ ശുപാർശ ചെയ്തുവെന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ ഇത്തരമൊരു ശുപാർശയെക്കുറിച്ച് പാർട്ടി പ്രവർത്തകർ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നിയമസഭാംഗവും വയനാട് ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
പരാതി ഉയർന്നയുടനെ ഉചിതമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചുവെന്നും ആദ്യഘട്ടമെന്ന നിലയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
അന്വേഷണം അവസാനിച്ചുകഴിഞ്ഞാൽ ഇത് പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വയനാട് ഡിസിസി പ്രസിഡന്‍റുകൂടിയായ ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. കേന്ദ്രീയ വിദ്യാലയ സ്കൂളുകളുടെ നിയമം അനുസരിച്ച് ഒരു ലോക്‌സഭാ എംപിക്ക് ഓരോ വർഷവും അതത് നിയോജകമണ്ഡലങ്ങളിൽ നിന്ന് കെവി സ്കൂളുകളിലേക്ക് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ ശുപാർശ ചെയ്യാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകന് അഡ്മിഷൻ; വയനാട് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്ത്