മാങ്കൂട്ടത്തിൽ കേസ്: യുവതിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ജില്ലകൾ തോറും കേസെടുക്കാൻ നിർദേശം

Last Updated:

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാൻ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിർദേശം

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാൻ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിർദേശം. പുറത്തുവിട്ട ചിത്രങ്ങൾ പലതും വിവാദമായതോടെ പോസ്റ്റ് ഇട്ടവർ പിൻവലിച്ചിരുന്നു. കൂട്ടത്തിൽ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡി.വൈ.എഫ്.ഐ. ഡി.ജി.പിക്ക് കേസ് നൽകിയിരുന്നു. പരാതിക്കാരിക്ക് മനോവിഷമം ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ തടേണ്ടതുണ്ട് എന്ന നിരീക്ഷണത്തിലാണ് നടപടി. സമൂഹമാധ്യമങ്ങൾ വഴിയും മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയും യുവതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഒരു വിവാഹചിത്രവും പരാതിക്കാരിയുടേതെന്ന പേരിൽ പ്രചരിച്ചിരുന്നു.
ബലാത്സംഗ കേസുകളിലെ ഇരകളുടെ പേരോ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റിയോ പുറത്തുവിടുകയോ, പ്രചരിപ്പിക്കുയോ ചെയ്യുന്നവർക്ക് ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 228-A പ്രകാരം 2 വർഷം തടവും, പിഴയും ശിക്ഷ ലഭിക്കുന്നതാണ്. വകുപ്പ് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ പേര്, വിലാസം അല്ലെങ്കിൽ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഏതെങ്കിലും വിവരങ്ങൾ (IPC യുടെ 376, 376A, 376AB, 376B, 376C, 376D, 376DA, 376DB, 376E എന്നീ വകുപ്പുകൾ പ്രകാരമുള്ളവ ഉൾപ്പെടെ) പ്രസിദ്ധീകരിക്കുന്നതോ അച്ചടിക്കുന്നതോ നിയമവിരുദ്ധമാണ്.
advertisement
ബലാത്സംഗ ഇരകൾക്കും ആത്മാഭിമാനതിനും, സ്വകാര്യതയ്ക്കുമുള്ള അവകാശമുണ്ടെന്നും, അതിനാൽ തന്നെ അവരുടെ ഐഡന്റിറ്റി ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതെന്നും ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Summary: ADGP H. Venkatesh's directive to file a case against cyber attacks in each district based on the complaint of the young woman in the Rahul Mangkootathil case. Many of the released pictures became controversial and were withdrawn by those who posted them. Among them, DYFI had filed a case against Congress leader Sandeep Warrier with the DGP. The action was taken on the observation that such incidents that cause mental distress to the complainant need to be stopped
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാങ്കൂട്ടത്തിൽ കേസ്: യുവതിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ജില്ലകൾ തോറും കേസെടുക്കാൻ നിർദേശം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement