രാഹുൽ മാങ്കൂട്ടത്തിൽ പെരുന്നയിൽ; മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇരിപ്പിടം; പി ജെ കുര്യനോട് നേരിട്ട് അതൃപ്തി അറിയിച്ചു

Last Updated:

രമേശ് ചെന്നിത്തല മുന്നിലൂടെ പോയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിന്നെങ്കിലും, ചെന്നിത്തല മൈൻഡ് ചെയ്യാതെ പോവുകയായിരുന്നു

വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
തിരുവനന്തപുരം: പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ പാലക്കാട് എംഎൽ‌എ രാഹുല്‍ മാങ്കൂട്ടത്തിലും. ബലാത്സംഗകേസുകളിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുലും ഇരുന്നത്. രമേശ് ചെന്നിത്തല, പി ജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, എം കെ രാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇരിക്കുന്ന വരിയിൽ തന്നെയാണ് രാഹുലും ഇരുന്നത്.
രമേശ് ചെന്നിത്തല മുന്നിലൂടെ പോയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിന്നെങ്കിലും, ചെന്നിത്തല മൈൻഡ് ചെയ്യാതെ പോവുകയായിരുന്നു. ഇടയ്ക്ക് സമ്മേളനത്തിനെത്തിയ ചിലർ രാഹുലിനൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഇടയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനുമായി രാഹുൽ മാങ്കൂട്ടത്തിൽ‌ സംസാരിക്കുന്നതും കാണാമായിരുന്നു.
ഇതും വായിക്കുക: ‘ശബരിമല വിഷയത്തിൽ മാത്രം ശരിദൂരം, ബാക്കിയെല്ലാം സമദൂരം’: ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജി സുകുമാരൻ നായർ
പിജെ കുര്യൻ ഒരു സ്വകാര്യ ചാനലിൽ തനിക്കെതിരെ നടത്തിയ പ്രസ്താവനയിലുള്ള അതൃപ്തി രാഹുൽ നേരിട്ട് കുര്യനെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. യുവാക്കൾക്ക് പാർട്ടിയിൽ അവസരം നൽകണം. അങ്ങനെ നൽകുമ്പോഴും ചില കാര്യങ്ങൾ മാനദണ്ഡമാക്കണം. രാഹുലിന് പാലക്കാട്ട് സീറ്റുനൽകരുത് തുടങ്ങിയ കാര്യങ്ങളാണ് ചാനലിനോട് പറഞ്ഞത്. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് രാഹുൽ കുര്യനെ നേരിട്ട് അറിയിച്ചത്. നേരത്തേയും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
advertisement
ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡുചെയ്തിരുന്നു. ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മറ്റൊരു യുവതികൂടി പരാതിയുമായി എത്തുകയും ചെയ്തതോടെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കേസായതോടെ മുങ്ങിയ രാഹുൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാണ് വീണ്ടും പൊങ്ങിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിൽ പെരുന്നയിൽ; മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇരിപ്പിടം; പി ജെ കുര്യനോട് നേരിട്ട് അതൃപ്തി അറിയിച്ചു
Next Article
advertisement
'ഭീകരതയെ പിന്തുണയ്ക്കുന്ന അയൽക്കാർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്'; എസ് ജയശങ്കർ
'ഭീകരതയെ പിന്തുണയ്ക്കുന്ന അയൽക്കാർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്'; എസ് ജയശങ്കർ
  • ഭീകരതയെ പിന്തുണയ്ക്കുന്ന അയൽരാജ്യങ്ങൾക്കെതിരെ ഇന്ത്യ സ്വയം പ്രതിരോധിക്കും: എസ് ജയശങ്കർ.

  • ജലം പങ്കിടൽ കരാറുകൾ പോലുള്ള മേഖലകളിൽ വിശ്വാസം തകരുന്നതിന് ഭീകരവാദം പ്രധാന കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

  • നല്ല അയൽബന്ധവും ഭീകരപ്രവർത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകില്ല: ജയശങ്കർ.

View All
advertisement