'ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് അര്‍ജുന്‍ ആയങ്കിക്ക് സിപിഎം സ്വീകരണം നല്‍കി'; രാഹുല്‍ മാങ്കൂട്ടത്തില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അര്‍ജുന്‍ ആയങ്കി എന്ന പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയതെന്നും എന്ത് കാരണത്താലാണ് പുറത്താക്കിയതെന്നും രാഹുല്‍ ചോദിച്ചു.
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ സിപിഎം പ്രാദേശിക നേതൃത്വം അര്‍ജുന്‍ ആയങ്കിക്ക് സ്വീകരണം നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കുറിപ്പിനൊപ്പം അര്‍ജുന് സ്വീകരണം നല്‍കിയതിന്റെ ചിത്രവും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ ഡിവൈഎഫ്‌ഐയോട് പത്തു ചോദ്യങ്ങളുമായാണ് രാഹുലിന്റെ പോസ്റ്റ്. അര്‍ജുന്‍ ആയങ്കി എന്ന പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയതെന്നും എന്ത് കാരണത്താലാണ് പുറത്താക്കിയതെന്നും രാഹുല്‍ ചോദിച്ചു.
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ' അര്‍ജ്ജുന്‍ ആയങ്കി, മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ പ്രാദേശിക CPIM നേതൃത്വം നല്കിയ സ്വീകരണത്തിന്റെ ചിത്രമാണിത്.
advertisement
ഇനി DYFI നേതൃത്വത്തോട് ചോദിക്കാനുള്ളത്,
1) അര്‍ജ്ജുന്‍ ആയങ്കി എന്ന നിങ്ങളുടെ പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയത്?
2) പുറത്താക്കിയെങ്കില്‍ അത് നിങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ തെളിവ് എവിടെ?
3) എന്തു കാരണത്തിനാണ് അയാളെ പുറത്താക്കിയത്?
4) സ്വര്‍ണ്ണക്കടത്ത് പോലെയുള്ള ദേശദ്രോഹ കുറ്റത്തിന്റെ പേരില്‍ സംശയം തോന്നിയാണ് നിങ്ങള്‍ പുറത്താക്കിയതെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ പോലീസിനെ അറിയിച്ചില്ല?
5) പോലീസില്‍ വിവരം അറിയിക്കാഞ്ഞത് DYFI ക്ക് ആഭ്യന്തര വകുപ്പില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ?
advertisement
6) ദേശദ്രോഹ കുറ്റവാളിയെ കുറിച്ച് അറിഞ്ഞിട്ടും വിവരം പോലിസില്‍ അറിയിക്കാഞ്ഞത് രാജ്യദ്രോഹ കുറ്റമല്ലേ?
7) അര്‍ജ്ജുനെ പുറത്താക്കിയിട്ടും അയാള്‍ സോഷ്യല്‍ മീഡിയ വഴി CPIM പ്രചരണം നടത്തിയിട്ടും, നിങ്ങളുടെ അണികള്‍ അയാളെ പിന്തുണച്ചിട്ടും എന്തു കൊണ്ട് നിങ്ങള്‍ അതിനെയും, നിങ്ങളുടെ പ്രവര്‍ത്തകരെയും വിലക്കിയില്ല?
8) പുറത്താക്കിയ ഒരാള്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദര്‍ശകനായിട്ടും എന്തു കൊണ്ട് വിലക്കിയില്ല?
9) പാര്‍ട്ടി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയ ഒരാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായതിനെ എന്തു കൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ല?
advertisement
10) നിങ്ങള്‍ പറയുന്നതെല്ലാം മലയാളികള്‍ വിശ്വസിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് അര്‍ജുന്‍ ആയങ്കിക്ക് സിപിഎം സ്വീകരണം നല്‍കി'; രാഹുല്‍ മാങ്കൂട്ടത്തില്‍



