നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും; ബിയറും വൈനും മാത്രം വില്‍ക്കും

  സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും; ബിയറും വൈനും മാത്രം വില്‍ക്കും

  കമ്മീഷന്‍ കുറച്ചതോടെ വീണ്ടും ബാറുകള്‍ തുറക്കാന്‍ ബാറുടമകളുടെ  സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. ബെവ്ക കമ്മീഷന്‍ തുക വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ബാറുകള്‍ അടച്ചിട്ടത്. കമ്മീഷന്‍ കുറച്ചതോടെ വീണ്ടും ബാറുകള്‍ തുറക്കാന്‍ ബാറുടമകളുടെ  സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനം.

   എന്നാല്‍ മാദ്യം പാഴ്‌സല്‍ വില്‍ക്കേണ്ടെന്നും ബിയറും വൈനും മാത്രം വിറ്റാല്‍ മതിയെന്നുമാണ് ബാറുടമകളുടെ തീരുമാനം. ബെവ്‌കോയ്ക്കും ബാറുകള്‍ക്കും രണ്ടു നിരക്കില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.

   Also Read-'സംസ്ഥാന പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്'; കെ സുരേന്ദ്രന്‍

   10 ശതമാനം വെയര്‍ഹൗസ് ചെലവും 15 ശതമാനം വില്‍പ്പന ലാഭവും ഉള്‍പ്പെടെ 25 ശതമാനം എന്ന നിരക്കിലാണ് നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ തുക ഈടാക്കിയിരുന്നത്. ബാറുകള്‍, ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ എന്നിവയ്‌ക്കെല്ലാം ഒരേ നിരക്കായിരുന്നു. ഇതില്‍ മാറ്റം വരുത്തി ബാറുകളുടെ വകയില്‍ അഞ്ചു ശതമാനം വര്‍ധന വരുത്തിയതിലാണ് പ്രതിഷേധം.

   അടിസ്ഥാന വിലയ്ക്ക് മാത്രമല്ല എക്‌സൈസ്, വില്‍പ്പന നികുതികളും സെസും ചേര്‍ത്ത തുകയ്ക്ക് അഞ്ച് ശതമാനത്തിന് വര്‍ദ്ധന വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബാര്‍ ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതുവരെ ബെവ്കോയിലും ബാറുകളിലും ഒരേ നിരക്കിലാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.

   Also Read-കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല

   പുതിയ നികുതി സംവിധാനം വന്നതോടെ ബാറുകളില്‍ ലിറ്ററിന് ഏറ്റവും കുറഞ്ഞത് 120 രൂപയെങ്കിലും ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടി വരും. ബാറുകളുടെ അത്ര തുകയില്ലെങ്കിലും ഉയര്‍ന്ന നികുതി നിരക്കില്‍ കണ്‍സ്യൂമര്‍ ഫെഡും പ്രതിഷേധത്തിലാണ്.

   ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് ബെവ്‌ക്കോയ്ക്ക് മാത്രം പഴയ നിരക്കില്‍ മദ്യം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ലോക ഡൗണ്‍ സമയത്ത് ഉണ്ടായ നഷ്ടം നികത്താന്‍ ഉള്ള സര്‍ക്കാര്‍ നീക്കം ബാര്‍ ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുമെന്ന് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.

   Also Read-മുട്ടില്‍ മരംമുറി കേസ്; മാംഗോ സഹോദരങ്ങള്‍ക്കെതിരെ 42 കേസുകള്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചാലും അറസ്റ്റിന് തടസ്സമാകില്ലെന്ന് വനംവകുപ്പ്

   കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന തുകയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍. സര്‍ക്കാര്‍ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയ്ല്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയാവുന്നത്.
   Published by:Jayesh Krishnan
   First published:
   )}