advertisement

'ശോഭ സുരേന്ദ്രൻ മലയാളികൾ ആദരിക്കുന്ന പ്രിയങ്കരിയായ നേതാവ്..ബോംബ് ആക്രമണ ശ്രമം വെറും ഭീരുത്വം'; രാജീവ് ചന്ദ്രശേഖർ

Last Updated:

അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരായാലും സിപിഎമ്മുകാരായാലും കുറ്റവാളികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായി രാജീവ് ചന്ദ്രശേഖർ കുറിച്ചു

News18
News18
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടകവസ്തുവെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്ന ആളല്ല ശോഭാ സുരേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മലയാളികളും ആദരിക്കുന്ന പ്രിയങ്കരിയായൊരു നേതാവാണ് ശോഭയെന്നും സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.
രാജീവ് ചന്ദ്രശേഖർ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, ' എല്ലാ മലയാളികളും ആദരിക്കുന്ന, പ്രിയങ്കരിയായൊരു നേതാവാണ് ശ്രീമതി ശോഭ സുരേന്ദ്രൻ. അവരുടെ വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണ്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപിയെയോ ഭയപ്പെടുത്താനാവില്ല. അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരായാലും, സിപിഎമ്മുകാരായാലും, നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് , ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. ക്രമസമാധാനം നിലനിർത്തുകയെന്ന ഭരണഘടനാപരമായ കടമ നിറവേറ്റാൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ, അതിന് കഴിയുന്ന ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ അദ്ദേഹം നിയമിക്കണം. സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാനുള്ള മൗലികാവകാശം ഓരോ മലയാളിക്കുമുണ്ട്.സുരക്ഷിത കേരളത്തിലൂടെ മാത്രമേ വികസിത കേരളം സാധ്യമാകൂ'. രാജീവ് ചന്ദ്രശേഖർ കുറിച്ചു.
advertisement
അതേസമയം, സ്‌ഫോടകവസ്തുവെറിഞ്ഞ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. സംഭവം നടന്നയുടനെ പോലീസിനെ അറിയിക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്നാല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. നടപടി എടുക്കാതിരുന്നാൽ താന്‍ വെറുതെ ഇരിക്കില്ലെന്നും അവർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശോഭ സുരേന്ദ്രൻ മലയാളികൾ ആദരിക്കുന്ന പ്രിയങ്കരിയായ നേതാവ്..ബോംബ് ആക്രമണ ശ്രമം വെറും ഭീരുത്വം'; രാജീവ് ചന്ദ്രശേഖർ
Next Article
advertisement
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
പേരിൽ 'നായർ' ആകാം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
  • തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചു

  • അഞ്ജലി പി വി എന്ന പേരിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയതിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഹർജി

  • ജനാധിപത്യമെന്ന court അഭിപ്രായം, സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല

View All
advertisement