advertisement

ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം

Last Updated:

കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ സ്ഥാപനം സഹായിക്കുന്നു. സ്വകാര്യ ഫാഷൻ ഡിസൈനിംഗ് കോളേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ഇവിടെ ലഭ്യമാണ്

IFTK
IFTK
കൊല്ലം കുണ്ടറയിൽ ചന്ദനത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, കേരള (IFTK), ഫാഷൻ ലോകത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച പഠനകേന്ദ്രങ്ങളിൽ ഒന്നാണ്. കൊല്ലം നഗരത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട്, ഫാഷൻ ലോകത്തെ സർഗ്ഗാത്മകതയും സാങ്കേതികതയും കൂട്ടിയിണക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും അനുയോജ്യമാണ്.
കേരള സർക്കാർ സ്ഥാപിച്ച ഈ ഇൻസ്റ്റിറ്റ്യൂട്ട്, ഫാഷൻ ഡിസൈനിംഗിൽ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നൽകുന്നതിനാണ് മുൻഗണന നൽകുന്നത്. കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ (CCEK) മേൽനോട്ടവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സാങ്കേതിക സഹകരണവുമുള്ള ഉൻസ്റ്റിറ്റ്യൂട്ടിൽ, ആധുനിക രീതിയിലുള്ള ഡിസൈൻ സ്റ്റുഡിയോകൾ, ഗാർമെന്റ് കൺസ്ട്രക്ഷൻ ലാബുകൾ, വിപുലമായ ലൈബ്രറി എന്നിവ വിദ്യാർത്ഥികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ സ്ഥാപനം സഹായിക്കുന്നു. സ്വകാര്യ ഫാഷൻ ഡിസൈനിംഗ് കോളേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ഇവിടെ ലഭ്യമാണ്. പ്രധാനമായും നാല് വർഷത്തെ ബാച്ചിലർ ഓഫ് ഫാഷൻ ഡിസൈൻ (BFD) കോഴ്സാണ് ഇവിടെ നൽകുന്നത്. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് ഇതിന്റെ പാഠ്യപദ്ധതി.
advertisement
പ്രവേശനവും യോഗ്യതയും
അപേക്ഷകർ, ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. പ്രവേശന പരീക്ഷയ്ക്ക്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കേന്ദ്രങ്ങളുണ്ട്.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ്, കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. മെയ് 31 നകം ഓൺലൈനായി അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കണം. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റിലൂടെ ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ ആയി തന്നെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ, നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
advertisement
പഠന മേഖലകൾ
ഫാഷൻ ഡിസൈനർ
കോസ്റ്റ്യൂം ഡിസൈനർ (സിനിമ/സീരിയൽ)
ഫാഷൻ മെർച്ചൻഡൈസർ
ഫാഷൻ ഫോട്ടോഗ്രാഫി
ടെക്സ്റ്റൈൽ ഡിസൈനർ
കൂടുതൽ വിവരങ്ങൾക്ക്
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
ഫോൺ
04742547775
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
Next Article
advertisement
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
  • കേരള സർക്കാർ സ്ഥാപിച്ച IFTK, അന്താരാഷ്ട്ര നിലവാരമുള്ള ഫാഷൻ ഡിസൈൻ പരിശീലനം നൽകുന്നു

  • പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ IFTK സഹായിക്കുന്നു

  • കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭ്യമായ IFTK, ബാച്ചിലർ ഓഫ് ഫാഷൻ ഡിസൈൻ കോഴ്സ് നൽകുന്നു

View All
advertisement