advertisement

ബിജെപിയിൽ ചേർന്ന രശ്മി മത്സരിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ; കൊട്ടാരക്കരയിൽ മാരാരുടെ തട്ട് താഴുമോ?

Last Updated:

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ആർ. രശ്മി

News18
News18
ബിജെപിയിൽ ചേർന്ന മഹിളാ കോൺഗ്രസ് മുൻ നേതാവ് ആർ. രശ്മി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.ആർ രശ്മി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം പ്രഖ്യാപിച്ചത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ആർ. രശ്മി. സി.പി.എം. നേതാവായിരുന്ന മുൻ എംഎൽഎ ആയിഷ പോറ്റി കോൺഗ്രസിലെത്തിയതോടെ കൊട്ടാരക്കര മണ്ഡലത്തിൽ രശ്മിക്ക് സീറ്റ് ഉണ്ടാവില്ല എന്നുറപ്പായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കൊട്ടാരക്കരയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാർട്ടിയിൽ നിന്നകലാൻ കാരണമായതെന്നും രശ്‌മി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രശ്മി മുന്നോട്ട് വച്ച രണ്ട് ഉപാധികൾ കോൺഗ്രസ് അംഗീകരിച്ചില്ല എന്നും വിവരമുണ്ട്.
അതേസമയം മൂന്നാഴ്ച മുമ്പ് എൻ.ഡി.എ സഖ്യത്തിലെത്തിയ ട്വൻറി 20യിലേക്ക് ബിഗ് ബോസ് താരം അഖിൽ മാരാർ പ്രവേശനം നടത്തിയതിനു തൊട്ടു പിന്നാലെയാണ് രശ്മി ബി.ജെ.പിയിലേക്കെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 യുടെ സ്ഥാനാർത്ഥിയായി അഖിൽ മത്സരിക്കുമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞിരുന്നു. എൻ‌ഡി‌എയുമായി ചർച്ച ചെയ്ത ശേഷം മണ്ഡലം തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൊട്ടാരക്കരയിൽ നിന്ന് മത്സരിച്ച രശ്മി കൂടി എൻഡിഎയുടെ ഭാഗമായതോടെ കൊട്ടാരക്കര സ്വദേശിയായ സെലിബ്രിറ്റി മത്സരാർത്ഥി കൂടിയായ അഖിൽ മാരാരും ഇതേ മണ്ഡലത്തിൽ നിന്നും മത്സരിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിഴലിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിയിൽ ചേർന്ന രശ്മി മത്സരിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ; കൊട്ടാരക്കരയിൽ മാരാരുടെ തട്ട് താഴുമോ?
Next Article
advertisement
ബിജെപിയിൽ ചേർന്ന രശ്മി മത്സരിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ; കൊട്ടാരക്കരയിൽ മാരാരുടെ തട്ട് താഴുമോ?
ബിജെപിയിൽ ചേർന്ന രശ്മി മത്സരിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ; കൊട്ടാരക്കരയിൽ മാരാരുടെ തട്ട് താഴുമോ?
  • മഹിളാ കോൺഗ്രസ് മുൻ നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

  • 2021-ലെ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രശ്മി, ഇപ്പോൾ എൻഡിഎയിൽ

  • അഖിൽ മാരാർയും ട്വന്റി 20യിൽ നിന്ന് മത്സരിക്കുമോ എന്നതിൽ ആശയക്കുഴപ്പം

View All
advertisement