കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
Last Updated:
കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു.
കൊല്ലം: വിവാദങ്ങൾക്കിടെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, രാജ്യസഭ എം പി സുരേഷ് ഗോപി, മുകേഷ് എം എൽ എ, അൽഫോൻസ് കണ്ണന്താനം എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാവരുടെയും വികസനമാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യമെന്ന് ബൈപാസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തിന്‍റെ അടിസ്ഥാന സൌകര്യ വികസനത്തിന് കേന്ദ്രം മുൻഗണന നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതുമായി കേരളം സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാവപ്പെട്ടവർക്ക് ആശ്വാസം പകരുന്ന പദ്ധതിയാണ് ഇത്. 1100 കോടി രൂപ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചെന്നും കേരളത്തിലെ ജനങ്ങൾക്ക് ഇതിന്‍റെ ഗുണം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി കൊല്ലത്ത് പറഞ്ഞു.
advertisement
കേരളത്തിന്‍റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസർക്കാർ മുൻഗണന നൽകി. കേരളത്തിലെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്താവുന്ന നിരവധി പദ്ധതികൾ കേന്ദ്രം നടപ്പാക്കി വരികയാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്ധതി വഴിത്തിരിവാകുമെന്നും ബൈപാസ് ഉത്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 9:40 PM IST


