ആദ്യമായാണോ നവംബർ 1 ? മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല; അതാണ് താരനിരകളെ ഇറക്കിയത്: ചെന്നിത്തല
- Published by:Arun krishna
- news18-malayalam
Last Updated:
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് കേരളീയത്തിനായി താരനിരകളെ രംഗത്ത് ഇറക്കിയതെന്ന് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയമെന്നും ആദ്യമായാണോ നവംബർ ഒന്ന് വരുന്നതെന്ന് ചോദിച്ച ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും കുറ്റപ്പെടുത്തി.
മഹാബലി പ്രജകളെ കാണാൻ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാൻ ബസിൽ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു ..
കേരളീയം പരിപാടി ധൂർത്താണെന്ന് ആരോപിച്ച് ആർഎസ്പി നടത്തുന്ന രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല .. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്ത രാപ്പകൽ സമരത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 01, 2023 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദ്യമായാണോ നവംബർ 1 ? മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല; അതാണ് താരനിരകളെ ഇറക്കിയത്: ചെന്നിത്തല


