HOME » NEWS » Kerala » RAMESH CHENNITHALA URGES GOVT TO TAKE IMMEDIATE ACTION ON COVID VACCINE SHORTAGE

കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല

'18 വയസ് കഴിഞ്ഞവര്‍ക്കും കേന്ദ്രം സൗജന്യ വാക്‌സിന്‍ നല്‍കുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കേരളത്തില്‍ പല ജില്ലകളിലും വാക്‌സിന്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്'

News18 Malayalam | news18-malayalam
Updated: June 28, 2021, 2:23 PM IST
കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡിന്റെ മുന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

18 വയസ് കഴിഞ്ഞവര്‍ക്കും കേന്ദ്രം സൗജന്യ വാക്‌സിന്‍ നല്‍കുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കേരളത്തില്‍ പല ജില്ലകളിലും വാക്‌സിന്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. 45 വയസിനു മുകളില്‍ ആദ്യ വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം വാക്‌സിന്‍ 80 ഉം 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലത്തും ഉണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി വാക്‌സീനായി പരക്കം പായുന്ന കാഴ്ച മിക്കിടത്തും കാണാമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കോവാക്‌സിന്‍ ലഭ്യമല്ല. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എല്ലാം കാര്യക്ഷമമായി നടക്കുന്നു എന്നാണു വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത്. എന്നാല്‍ താഴെ തട്ടില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. .ഇക്കാര്യങ്ങള്‍ പരിശോധിച്ചു അടിയന്തിര നടപടി സ്വികരിക്കണമെന്നു രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതിനിടെ സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ തീരുമാനം. മുൻഗണന വിഭാഗം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. 18 വയസുമുതലുള്ളവർക്ക് വാക്‌സിനേഷനായി രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതർക്കും മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെപ്പ് നൽകിയിരുന്നത്.

എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിൻ ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ് തീരുമാനം.

എന്നാൽ 18-നും 45-നുമിടയിലുള്ളവരിൽ രോഗബാധിതർ, വിദേശത്ത് പോകുന്നവർ, പൊതുസമ്പർക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള പ്രത്യേക മുൻഗണ തുടർന്നും ലഭിക്കും. ഇവർ സംസ്ഥാന സർക്കാറിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

മറ്റുള്ളവർക്ക് കൊവിൻ പോർട്ടലിൽ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാൻ ക്രമീകരണം നടത്തും. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. 18 വയസ്സ് മുതലുള്ളവർക്കായി കുടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാൽ കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി വാക്‌സിൻ ലഭിച്ചാൽ മാത്രമേ കാലതാമസമില്ലാതെ കൂടുതൽ പേർക്ക് വാക്സിൻ നൽകാനാകൂ.

ടിപിആർ 15 ന് മുകളിൽ ട്രിപ്പിൾ ലോക് ഡൗൺ ആയിരിക്കും. സംസ്ഥാനത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ വന്നാൽ മാത്രമാകും പൂർണമായ ഇളവുകൾ നൽകുക. നേരത്തെ ഇത് എട്ട് ആയിരുന്നു. നാളെത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടായേക്കും.

You may also like:ബാങ്ക് കവർച്ച നടത്തി യുവാവിന്റെ ആഢംബര ജീവിതം; അച്ഛന് സമ്മാനമായി കാർ, അമ്മയ്ക്ക് സ്വർണാഭരണങ്ങൾ

സംസ്ഥാനത്ത് ഇന്നലെ 10,905 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
Published by: Anuraj GR
First published: June 28, 2021, 2:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories