റാങ്ക് ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി
റാങ്ക് ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി
ksrtc hc
Last Updated :
Share this:
കൊച്ചി: കണ്ടക്ടര് നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്ഥികളെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് കെ.എസ്.ആര്.ടി.സിയോട് ഹൈക്കോടതി. എംപാനലുകാരെ പിരിച്ചു വിട്ടെന്നു കാട്ടി സത്യവാങ്മൂലം സമര്പ്പിച്ചെങ്കിലും കെ.എസ്.ആര്ടി.സിയെ വിശ്വാസമില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതോടെ നിമനത്തിന് സാവകാശം ചോദിക്കാനുള്ള കെ.എസ്.ആര്.ടി.സിയുടെ നീക്കത്തിനും തിരിച്ചടിയായി. പിരിച്ചു വിട്ട എംപാനല് ജീനക്കാര്ക്ക് തുല്യമായ ആളുകളെ പി.എസ്.എസി ലിസ്റ്റില് നിന്ന് രണ്ടു ദിവസത്തിനകം നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഒഴിവുകളില്ലെന്ന വാദം ഉന്നയിച്ചെങ്കിലും അങ്ങനെയെങ്കില് എന്തിന് പി.എസ്.സിക്ക് ഒഴിവുകള് റിപ്പോര്ട്ട് ചെയ്തെന്നായിരുന്നു കോടതിയുടെ ചോദ്യം. 4081 പേരുടെ പട്ടിക ഒഴിവില്ലാതെയാണോ തയ്യാറാക്കിയതെന്നും കോടതി ചോദിച്ചു.
പരിശീലനം നല്കാന് സമയം വേണമെന്ന് കെ.എസ്.ആര്.ടി.സി വാദിച്ചെങ്കിലും കണ്ടക്ടര് ജോലി പെട്ടെന്നു പഠിച്ചെടുക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില് കക്ഷി ചേരുന്നതിന് കെഎസ്ആര്ടിസി ജീവനക്കാര് നല്കിയ ഹര്ജി പിന്നിട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.