'സിപിഎമ്മിന്റെ റെഡ് വേര്‍ഷന്‍ കഴിഞ്ഞു, ഇനി ഗോള്‍ഡ് വേര്‍ഷനെക്കുറിച്ച് കേരളം കേള്‍ക്കാനിരിക്കുന്നതേയുള്ളൂ'; ശോഭ സുരേന്ദ്രന്‍

Last Updated:

കരിപ്പൂരില്‍ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ച് കടത്തിയ സ്വര്‍ണ്ണം തട്ടിയെടുക്കുക. ഇങ്ങനെ തട്ടിയെടുത്ത സ്വര്‍ണ്ണത്തിന്റെ മൂന്നിലൊന്ന് കമ്മീഷനായി പാര്‍ട്ടി നേരിട്ടെടുക്കുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു

ശോഭ സുരേന്ദ്രൻ
ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍. സിപിഎമ്മിന്റെ ഗോള്‍ഡ് വേര്‍ഷന്‍ കഴിഞ്ഞെന്നും ഇനി ഗോള്‍ഡ് വേര്‍ഷനെക്കുറിച്ച് കേരളം കേള്‍ക്കാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരത്ത് സ്വര്‍ണ്ണം കടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിക്കുക. നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം കടത്തിയവരെ രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ ക്വട്ടേഷനായി ഉപയോഗിക്കുക ശോഭ സുരേന്ദ്രന്‍ കുറിച്ചു.
കരിപ്പൂരില്‍ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ച് കടത്തിയ സ്വര്‍ണ്ണം തട്ടിയെടുക്കുക. ഇങ്ങനെ തട്ടിയെടുത്ത സ്വര്‍ണ്ണത്തിന്റെ മൂന്നിലൊന്ന് കമ്മീഷനായി പാര്‍ട്ടി നേരിട്ടെടുക്കുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 22 തവണയെങ്കിലും അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണം തട്ടിയെടുത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അതില്‍ 7-8 പൊട്ടിക്കല്‍ നടത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
അതേസമയം കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്കാണെന്ന് സുരേന്ദ്രന്‍ ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎം എന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഎമ്മിന്റെ ധര്‍ണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകരാണെന്ന് അദ്ദേഹം പറഞ്ഞു. ക്വട്ടോഷന്‍ സംഘങ്ങളുടെയും അധോലോക സഘങ്ങളുടെയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടപകര സംഭവം. സര്‍ക്കാരിന്റെ ഒത്തോശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.
advertisement
സുരക്ഷാ സംവിധാനങ്ങളുള്ള വിമാനത്താതവളത്തിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകു്പ്പ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്ത് പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ ക്വട്ടേഷന്‍ സംഘങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്ത് ആയതുകൊണ്ടാണ് അവരെ പിടികൂടാനാകാതെ പോകുന്നതെന്നും സുരന്ദ്രന്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎമ്മിന്റെ റെഡ് വേര്‍ഷന്‍ കഴിഞ്ഞു, ഇനി ഗോള്‍ഡ് വേര്‍ഷനെക്കുറിച്ച് കേരളം കേള്‍ക്കാനിരിക്കുന്നതേയുള്ളൂ'; ശോഭ സുരേന്ദ്രന്‍
Next Article
advertisement
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
ഇന്ന് സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ കൂറുമാറ്റം ബാധിക്കുന്നതെങ്ങനെ?
  • കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ യോഗവും ഇന്ന് നടക്കും

  • അംഗങ്ങൾ കക്ഷിബന്ധ രജിസ്റ്ററിൽ ഒപ്പുവെച്ചാൽ വിപ്പ് ലംഘനം കൂറുമാറ്റ നിരോധന നിയമം ബാധകമാകും

  • മുതിർന്ന അംഗം ആദ്യം സത്യവാചകം ചൊല്ലി, പിന്നീട് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും

View All
advertisement