'നമ്പൂതിരി സഹോദര നീയും വീട്ടുകാരും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ; എനിക്കും പിള്ളേർക്കും വേറെ പണിയുണ്ട്'; രാഹുൽ ഈശ്വറിന് മാധ്യമപ്രവർത്തകന്റെ മറുപടി

Last Updated:
തിരുവനന്തപുരം: ശബരിമല സംരക്ഷണ ജാഥ നാനാ മതസ്ഥരും ഹിന്ദുമതത്തിലെ എല്ലാ സമുദായക്കാരും ഏറ്റെടുത്തെന്ന് അവകാശപ്പെട്ട രാഹുൽ ഈശ്വർ വരുംകാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പരാമർശത്തിന് എതിരെ വലിയ വിമർശനമാണ് രാഹുല്‍ ഈശ്വർ സമൂഹമാധ്യമങ്ങളിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.
ഇനി തമിഴ്‌നാട്, കര്‍ണാടകം, തെലുങ്ക് ഭക്തജനങ്ങളെയും സഹായത്തിന് വിളിക്കുണം. ഒക്ടോബര്‍ 17 മുതല്‍ 22 വരെ ആരെയും അതിക്രമിച്ച് കടക്കാന്‍ അനുവദിക്കില്ല. ഈ ധര്‍മ്മ യുദ്ധം ജയിച്ചേ തീരു. വരാന്‍ പോകുന്ന ഒരുപാട് തലമുറകള്‍ ഈ ധര്‍മ്മ സമരത്തെക്കുറിച്ച് പറയും. വരുംകാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തും' എന്നതായിരുന്നു രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്.
advertisement
പാണ സമുദായത്തില്‍പ്പെട്ടവർക്ക് സമയമില്ലെന്നും നിങ്ങള്‍ നമ്പൂതിരിമാര്‍ പാടി നടന്നാല്‍ ഒക്കൂല്ലേയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. 'നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്', എന്ന് തുടങ്ങുന്ന മാധ്യമപ്രവർത്തകൻ റജിമോൻ കുട്ടപ്പന്റെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
റെജിമോന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.
advertisement
ഞാൻ ലണ്ടൻ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകൾ ഐക്യ രാഷ്ട്ര സഭ എന്നിവർക്ക് വേണ്ടി തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു.
ജാതി മതം നോക്കാതെ പ്രവർത്തിക്കുന്നു.
ഒപ്പം റോയിട്ടേഴ്‌സ് റിപ്പോർട്ടറും ആണ്. അതിനിടയിൽ എവിടെ സമയം.
എന്റെ മക്കൾ പ്രൈമറി സ്‌കൂളിലാണ്.സോളാർ സിസ്റ്റം / ഹ്യൂമൻ ബോഡി പഠിക്കുന്നു.
തിരക്കാണ് നമ്പൂതിരി സഹോദര. നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ പാട്ടു എഴുതി കൊടുത്തു പാടിക്ക്.
advertisement
ഇനി ഇതൊന്നുമില്ലെങ്കിലും തൊഴിൽ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം.
അല്ലാതെ നിന്റെ വീരകഥകൾ പാടി നടക്കാൻ ഉള്ള സമയം ഒന്നും ഇല്ല.
ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങൾക്ക് രസിക്കാൻ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പൻ പോലും കൊട്ടിയിട്ടില്ല തംബ്രാ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നമ്പൂതിരി സഹോദര നീയും വീട്ടുകാരും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ; എനിക്കും പിള്ളേർക്കും വേറെ പണിയുണ്ട്'; രാഹുൽ ഈശ്വറിന് മാധ്യമപ്രവർത്തകന്റെ മറുപടി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement