വിനോദസഞ്ചാര സംഘത്തിലെ 22കാരൻ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാൻ ശ്രമിച്ച മാതൃസഹോദരനും മുങ്ങി; ഇരുവർക്കും ദാരുണാന്ത്യം
- Published by:Rajesh V
- news18-malayalam
Last Updated:
പുഴയിൽ നീന്തുന്നതിനിടെ അബു ഫായിസ് ഒഴുക്കിൽപെടുകയായിരുന്നു. ഫായിസിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സിദ്ദീഖും മുങ്ങിപ്പോയി
ആലുവയിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലെ ബന്ധുക്കളായ രണ്ടുപേർ കോതമംഗലം വടാട്ടുപാറ പലവൻപുഴയിൽ മുങ്ങിമരിച്ചു. ആലുവ എടത്തല പേങ്ങാട്ടുശേരി വടക്കേതോലക്കര പരേതനായ അഹമ്മദിന്റെയും മിസിരിയയുടെയും മകൻ സിദ്ദീഖ് (42), സഹോദരിപുത്രൻ അബു ഫായിസ് (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം.
പുഴയിൽ നീന്തുന്നതിനിടെ അബു ഫായിസ് ഒഴുക്കിൽപെടുകയായിരുന്നു. ഫായിസിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സിദ്ദീഖും മുങ്ങിപ്പോയി. 25 അംഗ സംഘം 4 വാഹനങ്ങളിലായി ഉച്ചയോടെയാണ് വടാട്ടുപാറയിൽ എത്തിയത്. പുഴയിലും കരയിലുമായി അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റു പ്രദേശങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടെ ഒട്ടേറെപ്പേർ അപകടത്തിനു ദൃക്സാക്ഷികളായിരുന്നെങ്കിലും ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനം അസാധ്യമാക്കി.
കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും കുട്ടമ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം. സിദ്ദീഖിന്റെ ഭാര്യ: സാബിയത്ത്. മക്കൾ: അഫ്രിൻ, ഹയറിൻ. മിലിറ്ററി റിട്ട. ഉദ്യോഗസ്ഥൻ കാലടി പിരാരൂർ മല്ലശേരി ഹമീദിന്റെയും കാഞ്ഞൂർ പഞ്ചായത്ത് അസി. എഞ്ചിനീയർ ഷെമീനയുടെയും മകനായ ഫായിസ് അങ്കമാലി ഫിസാറ്റിൽ എംടെക് വിദ്യാർത്ഥിയാണ്. സഹോദരൻ: മുഹമ്മദ് ഫാദിൽ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kothamangalam,Ernakulam,Kerala
First Published :
April 01, 2025 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിനോദസഞ്ചാര സംഘത്തിലെ 22കാരൻ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാൻ ശ്രമിച്ച മാതൃസഹോദരനും മുങ്ങി; ഇരുവർക്കും ദാരുണാന്ത്യം


