റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കേരളത്തിലും: ഇന്ത്യയിലുടനീളമുള്ള കുട്ടികളുടെ സർഗാത്മകത പ്രചോദിപ്പിക്കുന്നതിനുള്ള സംരംഭം
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിൽ, 3000ത്തിലധികം കുട്ടികളിലേക്ക് ഇത്തവണ ഈ കാംപയിൻ എത്തി. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി റിലയൻസ് ജീവനക്കാർ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും കവിതകൾ ചൊല്ലിയും കളിച്ചും ഈ സംരംഭത്തിന്റെ ഭാഗമായി. ദേശീയതലത്തിൽ, 1100ലധികം അങ്കണവാടികളിൽ നിന്നുള്ള കുട്ടികളുൾപ്പെടെ 22,000 കുട്ടികൾ ഈ വർഷം പദ്ധതിയുടെ ഭാഗമായി.
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ്റെ കഹാനി കലാ ഖുഷി കാംപയിൻ കേരളത്തിൽ 30 ലധികം സ്ഥലങ്ങളിൽ സംഘടിക്കപ്പെട്ടു. കഴിഞ്ഞ ശിശുദിനത്തിൽ ആരംഭിച്ച കഹാനി കലാ ഖുഷി രാജ്യത്തെ സ്‌കൂളുകളിലെയും അങ്കണവാടികളിലെയും കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്.
കേരളത്തിൽ, 3000ത്തിലധികം കുട്ടികളിലേക്ക് ഇത്തവണ ഈ കാംപയിൻ എത്തി. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി റിലയൻസ് ജീവനക്കാർ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും കവിതകൾ ചൊല്ലിയും കളിച്ചും ഈ സംരംഭത്തിന്റെ ഭാഗമായി. ദേശീയതലത്തിൽ, 1100ലധികം അങ്കണവാടികളിൽ നിന്നുള്ള കുട്ടികളുൾപ്പെടെ 22,000 കുട്ടികൾ ഈ വർഷം പദ്ധതിയുടെ ഭാഗമായി.

കഹാനി കലാ ഖുഷി സംരംഭം കുട്ടികളിൽ ആശയവിനിമയ കഴിവുകൾ വളർത്തുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കുട്ടികളോടും യുവാക്കളോടും ഉള്ള റിലയൻസ് ഫൗണ്ടേഷൻ്റെ പ്രതിബദ്ധതയാൽ നയിക്കപ്പെടുന്ന ഈ പരിപാടി ശക്തവും സമൃദ്ധവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു.
advertisement
ഒരു ദശാബ്ദത്തിലേറെയായി, ശിശുദിനത്തോടനുബന്ധിച്ച് റിലയൻസ് ഫൗണ്ടേഷൻ ഇത്തത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ 25 നഗരങ്ങളിലായി 17,000 കുട്ടികളിൽ കഹാനി കലാ ഖുഷി എത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 13, 2025 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കേരളത്തിലും: ഇന്ത്യയിലുടനീളമുള്ള കുട്ടികളുടെ സർഗാത്മകത പ്രചോദിപ്പിക്കുന്നതിനുള്ള സംരംഭം