സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള മോഹം നടക്കില്ല: മന്ത്രി ബാലൻ
Last Updated:
പാലക്കാട്: സംസ്ഥാനത്ത് വെടിവെപ്പും കലാപവും ഉണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ബാലൻ. പൊലീസിനുള്ളിൽ ആർഎസ്എസ് അനുഭാവികൾ ഉണ്ടെന്നാണ് നേതാക്കൾ പ്രചരിപ്പിക്കുന്നത്. പൊലീസിന്റെ തണലുപറ്റി അനുകൂലമായ സമീപനം ഉണ്ടാകുമെന്നു ആരും കരുതേണ്ട. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള മോഹം നടക്കില്ലെന്നും എകെ ബാലൻ പാലക്കാട് പറഞ്ഞു.
അക്രമസംഭവങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. അക്രമം നടത്തുന്നത് വിശ്വാസികൾ അല്ലെന്നും ആർഎസ്എസ് ആണെന്നും സിപിഎം നേതാവ് എംവി ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ് കേരളത്തിലെ ബിജെപിയുടെ ബി ടീം ആയിരിക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 11:56 AM IST