വിദേശ സഹായം സ്വീകരിക്കാന്‍ തടസ്സമില്ല : കേന്ദ്ര നിലപാട് പൊളിച്ച് വിവരാവകാശ രേഖ
Last Updated:
പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം.സ്വന്തം നിലയില്‍ ഏതെങ്കിലും രാജ്യം സഹായിക്കാന്‍ തയ്യാറായാല്‍ കേന്ദ്രത്തിന്റെ അറിവോടെ ഇത് വാങ്ങാമെന്നാണ് നിയമം. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് കേരളത്തിന് വിദേശ സഹായം ലഭിക്കുന്നതിന് തടസ്സമായ കേന്ദ്ര നിലപാടുകളില്‍ നിന്നും തീര്‍ത്തും വിരുദ്ധമായ വിവരങ്ങള്‍ ഉള്ളത്.
രേഖകള്‍ അനുസരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മേല്‍ നോട്ടത്തിലായിരിക്കണം സഹായം സ്വീകരിക്കേണ്ടതെന്ന നിര്‍ദ്ദേശമാണ് മുഖ്യ വ്യവസ്ഥയായി ആകെ പറയുന്നത്. നേരത്തെ പ്രളയം ദുരന്തം വിതച്ച് കേരളത്തിന് ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ യുഎഇ 700 കോടി രൂപ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു മൂലം ഇത് സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുന്നത് രാജ്യത്തിന്റെ നയമല്ലെന്നായിരുന്നു കേന്ദ്ര നിലപാട്. മുന്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തുടരുകയാണ് ഇക്കാര്യത്തില്‍ ചെയ്‌തെന്നുമായിരുന്ന വിശദീകരണം. എന്നാല്‍ 2016 ല്‍ കേന്ദ്രം പാസ്സാക്കിയ ദുരന്ത നിയന്ത്രണ പദ്ധതി അനുസരിച്ച് ഒരു രാജ്യം സ്വമേധയാ സഹായിക്കാന്‍ തയ്യാറായാല്‍ അത് സ്വകരിക്കുന്നതിന് തടസ്സമില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.
advertisement
പ്രളയ സമയത്തു മറ്റു പല രാജ്യങ്ങളും കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും കേന്ദ്ര നിലപാട് അതിനും തടസ്സമായി. വിദേശ സഹായം സ്വീകരിക്കാന്‍ രാജ്യത്തിന്റെ നയം അനുവദിക്കുന്നുണ്ടെന്ന വിവരാവകാശ രേഖ പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തിനുള്ള ധന സഹായം മുടക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ആരോപണം ശക്തമാവുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദേശ സഹായം സ്വീകരിക്കാന്‍ തടസ്സമില്ല : കേന്ദ്ര നിലപാട് പൊളിച്ച് വിവരാവകാശ രേഖ


