ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജാതി വിവേചന വിവാദത്തിൽ രാമകൃഷ്ണനെ തള്ളി കെ.പി.എ.സി ലളിത

Last Updated:

ആർ.എൽ.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു.

തൃശൂർ: മോഹിനിയാട്ടം നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ തോതിൽ ഉറക്കഗുളിക കഴിച്ച നിലയിൽ രാമകൃഷ്ണനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കലാഭവൻ മണിയുടെ കലാഗ്രാമത്തിൽ അവശനിലയിൽ കണ്ടെത്തിയ രാമകൃഷ്ണനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിക്കപ്പെട്ടതിൽ രാമകൃഷ്ണൻ കുറച്ച് ദിവസങ്ങളായി ദു:ഖിതനായിരുന്നു.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ അക്കാഡമിയിൽ നടക്കാൻ പോകുന്ന ഓൺലൈൻ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ രാമകൃഷ്ണൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ രാമകൃഷ്ണൻ്റെ അപേക്ഷ സ്വീകരിച്ചില്ലെന്നാണ് ആരോപണം. തുടർന്ന് അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിതയെ രാമകൃഷ്ണൻ ബന്ധപ്പെട്ടു.  അക്കാദമിയിലെത്തിയ കെ.പി.എ.സി ലളിത സെക്രട്ടറി കെ രാധാാകൃഷ്ണൻ നായരെ കണ്ടു സംസാരിച്ചെന്നും  രാമകൃഷ്ണൻ പറയുന്നു.
advertisement
കെ.പി.എ.സി ലളിത പുറത്തിറക്കിയ പ്രസ്താവന
"നാല് വർഷമായി അക്കാദമി മികച്ച രീതിയിൽ പ്രവർത്തിക്കുകയാണെന്നും രാമകൃഷ്ണന് അവസരം  നൽകിയാൽ വിമർശനത്തിന് ഇടയാക്കുമെന്നും " കെ  രാധാകൃഷ്ണൻ നായർ പറഞ്ഞഞതായി കെ പി എ സി ലളിത തന്നോട് വെളിപ്പെടുത്തിയെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ കെ.പി.എ.സി ലളിത ഇന്ന് പത്രക്കുറിപ്പ് ഇറക്കി. സത്യവിരുദ്ധമായ പ്രസ്താവനയാണ് രാമകൃഷ്ണൻ നടത്തുന്നതെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയുമായി സംസാരിച്ചിട്ടില്ലെന്നും നൃത്ത പരിപാടിക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു പത്രക്കുറിപ്പിൻ്റെ ഉള്ളടക്കം.
advertisement
ആർ.എൽ.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജാതി വിവേചന വിവാദത്തിൽ രാമകൃഷ്ണനെ തള്ളി കെ.പി.എ.സി ലളിത
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement