Sabarimala | ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
- Published by:user_49
Last Updated:
48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ശബരിമല ദര്‍ശനത്തിനായി എത്തുമ്പോള്‍ അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതേണ്ടത്
മകരവിളക്ക് ഉത്സവ കാലത്ത് (ഡിസംബര്‍ 26 ന് ശേഷം) ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് - 19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ശബരിമല ദര്‍ശനത്തിനായി എത്തുമ്പോള്‍ അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതേണ്ടത്.
ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം. ആര്‍ടിപിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് മല കയറാന്‍ അനുമതി ലഭിക്കുകയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. കോവിഡ്- 19 പശ്ചാത്തലത്തില്‍ പോലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീര്‍ഥാടന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ ദേവസ്വം ബോര്‍ഡിന് നല്‍കിയെന്നും പ്രസിഡന്റ് പറഞ്ഞു.
Also Read മണ്ഡലകാലം അവസാന ഘട്ടത്തിൽ; കോവിഡ് നിയന്ത്രണങ്ങളോടെ തങ്കയങ്കി ഘോഷയാത്ര ചൊവ്വാഴ്ച്ച പുറപ്പെടും
advertisement
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 20 കോടി രൂപ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറുമാസത്തിനിടെ 50 കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയത്. ഇതില്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ദേവസ്വം മന്ത്രിയോടും ധനമന്ത്രിയോടും ദേവസ്വം ബോര്‍ഡിനുള്ള നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2020 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala | ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം