ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. വിനോദസഞ്ചാരികള് സഞ്ചരിച്ചിരുന്ന കാറാണ് ഓട്ടത്തിനിയില് തീപിടിച്ചത്. കാറിനു അകത്തുളളവര് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൂന്നാര്-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം.
മൂന്നാര് സന്ദര്ശിക്കാനെത്തിയ കോട്ടയം സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടെത്. വാഹനത്തില് നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറും ബന്ധുക്കളും വാഹനത്തില് നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഹ്യൂണ്ടായ് സാന്ട്രോ കാറാണ് മിനിറ്റുകള്ക്കുള്ളില് കത്തിയത്.
Also read-ഇടുക്കി കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
മൂന്നാറില് നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങളുടെ നേത്യത്വത്തില് തീയണയ്ക്കുകയായിരുന്നു. ഒരു ദിവസം തന്നെ ഇടുക്കിയിൽ രണ്ട് കാറിനാണ് പിടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.