പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി
- Published by:Rajesh V
- news18-malayalam
Last Updated:
സന്നിധാനത്ത് ആദ്യം ഘട്ടത്തിൽ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരാണ് മടങ്ങും മുമ്പ് ഫോട്ടോ എടുത്തത്. സംഭവത്തിൽ ഹൈക്കോടതി വിമർശനവുമായി രംഗത്തെത്തിയിരുന്നു
പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയില്‍ പൊലീസുകാര്‍ ഫോട്ടോ എടുത്ത സംഭവത്തിൽ എഡിജിപി എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡിഐജി എ പി ബറ്റാലിയനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഫോട്ടോയില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ വിശദീകരണം തേടും. പതിനെട്ടാംപടിയില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് ഫോട്ടോ എടുത്തത്. സന്നിധാനത്ത് ആദ്യം ഘട്ടത്തിൽ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരാണ് മടങ്ങും മുമ്പ് ഫോട്ടോ എടുത്തത്.
സംഭവത്തിൽ ഹൈക്കോടതി വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ശബരിമല പതിനെട്ടാം പടിയിൽ ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ല. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.
advertisement
തീർത്ഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടിവേണമെന്നും കോടതി വാക്കാൽ പറഞ്ഞു. ഡിസംബർ ഒന്നുമുതൽ ആറുവരെ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സർക്കാരും അറിയിച്ചു. ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 26, 2024 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി