Sabarimala Pilgrimage 20-21| 'അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കണം; ഏകപക്ഷീയ തീരുമാനങ്ങൾ പുനഃപരിശോധിക്കണം': ഹിന്ദുസംഘടനകൾ
- Published by:Rajesh V
- news18-malayalam
Last Updated:
മണ്ഡല -മകര വിളക്ക് തീർത്ഥാടനത്തെ കുറിച്ച് ചർച്ച ചെയ്യാൻ അയ്യപ്പ ഭക്ത സംഘടനാ നേതൃയോഗം വിളിച്ചുചേർക്കണമെന്നും ആവശ്യം.
കൊച്ചി: ശബരിമലയുടെയും തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കണം അടുത്ത മണ്ഡലക്കാല തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്ന് ഹിന്ദുസംഘടനാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാരെടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും വെർച്വൽ യോഗത്തിലൂടെ നടന്ന ഹിന്ദുനേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പൊലീസിന്റെയും വനംവകുപ്പിന്റെയും കണ്ണ് വെട്ടിച്ച് രണ്ടു പേർ ശബരിമല നടപ്പന്തൽ വരെ നിഷ്പ്രയാസം എത്തിയത് ഭക്തജനങ്ങളിൽ വളരെയേറെ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം അനുദിനം ശക്തിപ്പെട്ടുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ തീർത്ഥയാത്രക്കും ദർശനത്തിനും സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അയ്യപ്പന്മാരുടെ സുരക്ഷയെ വളരെ ഏറെ പ്രതികൂല മായി ബാധിക്കുമെന്നതിൽ സംശയമില്ല. സമകാലീന സംഭവങ്ങൾ ശബരിമലയുടെയും അയ്യപ്പന്മാരുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാകയാൽ ദേവസ്വം ബോർഡും സർക്കാരും അടുത്ത തീർത്ഥടനം സംബന്ധിച്ചു കൈക്കൊണ്ടിട്ടുള്ള എല്ലാ തീരുമാനങ്ങളും പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
advertisement
അയ്യപ്പ ഭക്തസംഘടനകൾ, ആചാര്യശ്രഷ്ഠർ, തന്ത്രിമുഖ്യർ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി ദേവസ്വം ബോർഡും സർക്കാരും ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ശബരിമലയുടെ താല്പര്യങ്ങൾക്ക് ഗുണകരമല്ല. മഹാമാരിയുടെ സമൂഹവ്യാപനം ശക്തവും നിയന്ത്രണാതീതവും ആയിക്കൊണ്ടിരിക്കുമ്പോൾ വീണ്ടുവിചാരമില്ലാതെയും പ്രോട്ടോക്കോൾ പാലിക്കാതെയും ആളുകളെ മല കയറ്റിവിടാൻ അധികൃതർ നടത്തുന്ന ശ്രമങ്ങൾ ആപൽക്കരമായ സ്ഥിതിവിശേഷമാവും ക്ഷണിച്ചുവരുത്തുക.
advertisement
അയ്യപ്പന്മാരുടെ ജീവനെ പന്താടുന്ന ഇത്തരം ശ്രമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗൗരവമേറിയ ചർച്ചകൾ അധികൃതർ ബന്ധപ്പെട്ട എല്ലാവരുമായും നടത്തണം. സർക്കാർ ശബരിമല തീർത്ഥാടനം സംബന്ധിച്ച് ഏക പക്ഷീയമായി തീരുമാനം കൈകൊള്ളുന്നത് മതേതര സർക്കാരിന് ഭൂഷണമല്ലെന്നു നേതാക്കൾ പറഞ്ഞു. കോവിഡ് സമൂഹവ്യാപനം ശബരിമല തീർത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ള സാഹചര്യത്തിൽ മണ്ഡല -മകര വിളക്ക് തീർത്ഥാടനത്തെ കുറിച്ച് ചർച്ച ചെയ്യാൻ അയ്യപ്പ ഭക്ത സംഘടനാ നേതൃയോഗം വിളിച്ചുചേർക്കുമെന്ന് നേതാക്കൾ പറഞ്ഞു.
advertisement
നേതൃയോഗത്തിൽ ധാർമിക സംഘടന സംയോജക് വി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പി. ഗോപാലൻകൂട്ടിമാസ്റ്റർ, കുമ്മനം രാജശേഖരൻ, ഈറോഡ് രാജൻ, എസ്. ജെ. ആർ കുമാർ, എം. മോഹനൻ, കൃഷ്ണവർമ്മ രാജ, വി. ആർ. രാജശേഖരൻ, ഇ. എസ്. ബിജു, എം. കെ. അരവിന്ദാക്ഷൻ, കെ. ഗിരീഷ്, കെ. നാരായണൻ കുട്ടി, അമ്പോറ്റി കൊഴഞ്ചേരി, ടി. യു. മോഹനൻ , സി. ബാബു, വി. സുശികുമാർ, ഭരത്കുമാർ, കെ.എസ്. നാരായണൻ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala Pilgrimage 20-21| 'അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കണം; ഏകപക്ഷീയ തീരുമാനങ്ങൾ പുനഃപരിശോധിക്കണം': ഹിന്ദുസംഘടനകൾ