SABARIMALA: യുവതി പ്രവേശനത്തെ അനുകൂലിച്ച് സർക്കാർ

Last Updated:
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചു. വിധി പുനഃപരിശോധിക്കാൻ തക്ക യാതൊരു സാഹചര്യവും ഇല്ല. വാദം കേട്ടില്ല എന്നത് വിധി പുനപരിശോധിക്കാൻ കാരണമല്ല. അയ്യപ്പ ഭക്തർ പ്രത്യേക ഗണമല്ലെന്നതിൽ ജഡ്ജിമാർക്കിടയിൽ സമവായം ഉണ്ടെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പുനഃപരിശോധനയ്ക്ക് തക്കതായ പിഴവ് വിധിയിൽ ഇല്ല. പിഴവുകൾ ഉണ്ടെന്ന് സ്ഥാപിക്കാൻ ആയിട്ടില്ലെന്ന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. തുല്യതയാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്മ അല്ല. തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. ആചാരം ഏതാണ് അല്ല എന്നതിൽ ആശയകുഴപ്പം ഉണ്ടാക്കാൻ ആണ് തന്ത്രിയുടെ വാദത്തിലെ ശ്രമം. പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ. അത് ആരും വാദിച്ചു കണ്ടില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
advertisement
ആചാര പ്രത്യേകത പരിഗണിച്ചാൽ എല്ലാ ക്ഷേത്രങ്ങൾക്കും പ്രത്യേക വിശ്വാസ ഗണത്തിൽ പെടുന്നതായി കണക്കാക്കേണ്ടി വരുമെന്ന് ജയദീപ് ഗുപ്ത വാദിച്ചു. തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങൾ പോലും പ്രത്യേക വിഭാഗമല്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്. രാമകൃഷ്‌ണ മഠവും ശിരൂർ മഠവും മാത്രമാണ് പ്രത്യേക ഗണത്തിൽ പെടുന്നത്. ഇത് ഒരു പൊതു നിയമ വിഷയമാണ്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനിൽക്കരുത്. ആചാരം മൗലികാവകാശങ്ങൾക്ക് വിധേയമാണ്. ആരെയും ഒഴിവാക്കാൻ ആകില്ല, വിവേചനം പാടില്ല. ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വമെന്നും ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
advertisement
പുനഃപരിശോധന ഹർജി നൽകിയവരുടെ വാദത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ വാദിച്ചത്. 15 മിനുട്ട് സമയമാണ് സർക്കാർ അഭിഭാഷകന് ലഭിച്ചത്. ജയദീപ് ഗുപ്തയുടെ വാദത്തോടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. രണ്ടുമണിക്ക് ശേഷം ശബരിമല കേസിൽ വാദം തുടരും.
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിച്ചത്. എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ളത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SABARIMALA: യുവതി പ്രവേശനത്തെ അനുകൂലിച്ച് സർക്കാർ
Next Article
advertisement
Jio| 2025ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ
Jio| 2025ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ
  • 2025ൽ ജിയോ 50 കോടി വരിക്കാരെ പിന്നിട്ടു, ഡാറ്റാ ഉപയോഗം റെക്കോർഡ് വളർച്ചയും ആഗോള നേട്ടവും നേടി.

  • ഫിക്സഡ് വയർലെസ് ആക്സസ് രംഗത്ത് ജിയോ എയർഫൈബർ ലോകത്ത് ഒന്നാമതായതും 5G വിപ്ലവം ശക്തിപ്പെടുത്തി.

  • സ്പേസ്എക്സ്, മെറ്റ, ഗൂഗിൾ തുടങ്ങിയവയുമായി പങ്കാളിത്തം, എഐ രംഗത്ത് നിർണ്ണായക മുന്നേറ്റം നേടി.

View All
advertisement