SABARIMALA: കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോയെന്ന് ശേഖർ നാഫ്‌ഡേ
Last Updated:
'വിധി വന്നപ്പോള്‍ ആ സമയത്തു ടിവി കണ്ടാല്‍ മനസിലാകും വിശ്വാസികള്‍ ഈ വിധി അംഗീകരിക്കുന്നില്ലെന്ന്'
ന്യൂഡൽഹി: നൂറ്റാണ്ടുകളായി ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരമാണ് യുവതികൾക്കുള്ള വിലക്കെന്ന് അഡ്വ. ശേഖര്‍ നാഫ്‌ഡേ. ക്രിമിനാലിറ്റി ഉണ്ടെങ്കില്‍ മാത്രമേ ആചാരത്തില്‍ കോടതിക്ക് ഇടപെടാന്‍ ആകൂവെന്ന് ബ്രാഹ്മണ സഭയ്ക്ക് വേണ്ടി നാഫ്‌ഡേ വാദിച്ചു. മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലര്‍ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്ന്. ഹോക്കിങ്സിനെ പോലുള്ളവര്‍ മറിച്ചും. ആരാണ് അനിവാര്യമായ ആചാരമെന്നും അല്ലെന്നും നിശ്ചയിക്കുന്നത്. അത് ആ സമുദായങ്ങള്‍ ആണ് തീരുമാനിക്കേണ്ടതെന്നും ശേഖർ നാഫ്ഡേ വാദിച്ചു.
വിധി വന്നപ്പോള്‍ ആ സമയത്തു ടിവി കണ്ടാല്‍ മനസിലാകും വിശ്വാസികള്‍ ഈ വിധി അംഗീകരിക്കുന്നില്ലെന്ന് നാഫ്ഡേ വാദിച്ചു. കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോയെന്ന് അദ്ദേഹം ചോദിച്ചു. തിരുവിതാംകൂര്‍ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചപ്പോൾ അത് നൽകാമെന്ന് നാഫ്‌ഡേ മറുപടി നൽകി. ഒരു വിശ്വാസം പാലിക്കരുതെന്ന് കോടതിക്ക് എങ്ങനെ ഉത്തരവ് ഇറക്കാന്‍ ആകും. അയ്യപ്പനെ ഇന്ന രീതിയില്‍ ആരാധിക്കരുതെന്ന് കോടതിക്ക് എങ്ങനെ മാന്‍ഡമസ് നല്‍കാന്‍ ആകും. പൊതു നിയമത്തിന്റെ വിഷയം അല്ല ഇതെന്നും നാഫ്ഡേ ചൂണ്ടിക്കാണിച്ചു.
advertisement
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SABARIMALA: കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോയെന്ന് ശേഖർ നാഫ്ഡേ


