വിധിയിൽ പുനപരിശോധ വേണമോയെന്ന് ഭരണഘടനാ ബഞ്ച് തീരുമാനിക്കും.
14:53 (IST)
സുപ്രീംകോടതിയിൽ വാദം പൂർത്തിയായി.
14:52 (IST)
ആർക്ക് വേണ്ടിയാണ് കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് നരിമാൻ. കയറാൻ ആകാതിരുന്ന സ്ത്രീകൾക് വേണ്ടിയാണോ?
14:51 (IST)
ദിനേശ്- 10 വയസുള്ള പെണ്കുട്ടി അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്‌മചര്യ സ്വഭാവം ലംഘിക്കുമെന്ന് പറയുന്നത് അയ്യപ്പനെ അപമാനിക്കുതിനു തുല്യമാണ്.
14:50 (IST)
തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി. പി.വി ദിനേശ് വാദിക്കുന്നു.
14:49 (IST)
ഇന്ദി ജയ് സിംഗ്- സ്ത്രീകൾക്ക് തടസങ്ങൾ ഇല്ലാതെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാൻ സംവിധാനം ഉണ്ടാക്കണം.
14:47 (IST)
ഇന്ദിര ജയ് സിംഗ്- അക്രമം സ്ത്രീകളുടെ സ്വഭാവം അല്ല.വിധി മറിയിച്ചായിരുന്നെങ്കിൽ സ്ത്രീകൾ അക്രമം നടത്തുമായിരുന്നില്ല. പുനപരിശോധന ഹർജി യോ തിരുത്തൽ ഹർജിയോ ഞങ്ങൾ നൽകുമായിരുന്നു.
14:41 (IST)
ഇന്ദിര ജയ് സിംഗ്- ശുദ്ധിക്രിയ ഭരണഘടനയ്ക്ക് ഏറ്റ മുറിവ്.
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സുപ്രീംകോടതിയില്‍ കടുത്ത വാദപ്രതിവാദത്തിനൊടുവിൽ വിധി പറയാൻ മാറ്റി. രാവിലെ 10.30ന് തുടങ്ങിയ വാദം മൂന്നു മണിയോടെയാണ് പൂർത്തിയായത്. സ്ത്രീപ്രവേശന വിധിയില്‍ വലിയ പിഴവുകള്‍ ഉണ്ടെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയപ്പോൾ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ചത്. സര്‍ക്കാര്‍. സർക്കാരിനൊപ്പം നിൽക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന വേണ്ടെന്ന് ദേവസ്വം ബോർഡിന് വേണ്ടി വാദിച്ച രാജേഷ് ദ്വിവേദി വാദിച്ചു. തുല്യത ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യത ഉണ്ട്. ആൾക്കാരെ ഉൾക്കൊള്ളിക്കേണ്ട സമയമാണ്. സമൂഹം മുന്നോട്ടാണ് പോകേണ്ടത്. ജൈവശാസ്‌ത്ര പരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ലെന്നും ദേവസ്വം ബോർഡിനുവേണ്ടി അഭിഭാഷകൻ വാദിച്ചു. കനകദുർഗയ്ക്കും ബിന്ദുവിനുംനേരെ വധഭീഷണിയുണ്ടായെന്ന് അവർക്കുവേണ്ടി വാദിച്ച ഇന്ദിര ജയ് സിംഗ് കോടതിയെ അറിയിച്ചു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്ന് NSSനുവേണ്ടി ഹാജരായ പരാശരന്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് എന്തുതോന്നുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നായിരുന്നു ജസ്റ്റിസ് നരിമാന്റെ മറുചോദ്യം. തന്ത്രിക്കാണ് ആചാരങ്ങളിലെ പരമാധികാരമെന്ന് തന്ത്രിക്കുവേണ്ടി ഹാജരായ വി. ഗിരി വാദിച്ചു. യുക്തി നടപ്പാക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ലെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ അഭിഷേക് സി ങ് വിയുടെ വാദം. പുനപരിശോധിക്കാനുള്ള പിഴവുകളൊന്നും വിധിയില്‍ ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു.