HOME » NEWS » Kerala » SABARIMALA TEMPLE OPENS FOR MANDALAKALAM PILGRIMAGE FROM SUNDAY

Sabarimala| മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ

ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും.

News18 Malayalam | news18-malayalam
Updated: November 14, 2020, 6:59 AM IST
Sabarimala| മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ
News18 Malayalam
 • Share this:
ശബരിമല: മണ്ഡലകാല പൂജകൾക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ചിത്തിരആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിനാണ് നട അടച്ചത്. ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

Also Read-  ശബരിമല; പതിനെട്ടാംപടിയിൽ പൊലീസ് ഇനി പിടിച്ചുകയറ്റില്ല

ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാർമികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ നടക്കുക. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.

Also Read- ശബരിമല പ്രസാദം തപാലിൽ; ബുക്കിങ് തുടങ്ങി; നവംബർ 16 മുതൽ അയയ്ക്കും

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻ കരുതലിന്റെ ഭാഗമായി ഈ വർഷം തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം. വലിയതമ്പുരാൻ രേവതിനാൾ പി.രാമവർമ്മരാജയുടേയും മുതിർന്ന അംഗങ്ങളുടേയും നിർദേശപ്രകാരമാണ് തീരുമാനമെന്ന് കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ അറിയിച്ചു. മണ്ഡല പൂജാ ഉത്സവവും ധനു 28-നുള്ള തിരുവാഭരണ ഘോഷയാത്രയും ആചാരങ്ങളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കും.

തീർത്ഥാടകർക്കുള്ള ക്രമീകരണങ്ങൾ

 • തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല.

 • ആദ്യത്തെ വഴി എരുമേലി - പമ്പ

 • രണ്ടാമത്തെ വഴി വടശേരിക്കര - പമ്പ

 • തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

 • തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും.

 • തീര്‍ത്ഥാടകര്‍ ആന്റിജന്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.

 • പോസിറ്റീവ് ആകുന്നവരെ മലകയറ്റില്ല.

 • മാസ്ക് നിർബന്ധം.

 • യാത്രയിൽ ഉടനീളം സാമൂഹിക അകലം പാലിക്കണം.

 • പമ്പാ നദിയില്‍ സ്നാനം അനുവദിക്കില്ല. പകരം ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.

 • പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരി വയ്ക്കാന്‍ അനുമതിയില്ല.

 • ത്രിവേണിപ്പാലം കടന്ന് സർവീസ് റോഡ് വഴി യാത്ര

 • ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഉണ്ടാകും.

 • വെർച്വൽ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പൊലീസ് കൗണ്ടറിൽ പരിശോധിക്കും.

 • പതിനഞ്ചില്‍ താഴെ തീര്‍ത്ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും.

 • തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിലെത്തണം.
  മറ്റുള്ളവര്‍ക്കായി നിലയ്ക്കലില്‍ നിന്ന് കെ. എസ്. ആര്‍. ടി. സി സര്‍വീസ് നടത്തും.

 • അടൂർ, പന്തളം, പത്തനംതിട്ട ഡിപ്പോകളിൽ നിന്ന് സാധാരണ പമ്പ സർവീസുകൾ ഉണ്ടാകും. കൂടുതൽ ആളുകൾ എത്തുന്ന മുറയ്ക്ക് അധിക സർവീസ്.

 • നിലയ്ക്കൽ- പമ്പ ചെയിൻ സർവീസിനായി 25 ബസുകൾ.

 • പമ്പയിൽ നിന്ന് 200 രൂപ വാങ്ങി ചൂടുവെള്ളം സ്റ്റീൽ കുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കുപ്പി തിരികെ നൽകി പണം വാങ്ങാം.

 • കാനന പാതയിൽ ഇടയ്ക്കിടെ ചുക്കുവെള്ള വിതരണം

 • കയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡ് വഴിമാത്രം

 • മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡുവഴി സന്നിധാനത്തേക്ക്

 • പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാം.

 • പതിനെട്ടാം പടിയിൽ പൊലീസ് സേവനത്തിന് ഉണ്ടാകില്ല.

 • കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും.

 • ശ്രീകോവിലിന് പിന്നിൽ നെയ്ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടർ

 • സന്നിധാനത്ത് മറ്റ് പ്രസാദങ്ങൾ ഒന്നുമില്ല.

 • മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം.

 • മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ

 • ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും.

 • അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ മാത്രം.

 • സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല.

 • തന്ത്രി, മേൽശാന്തി, മറ്റ് പൂജാരിമാർ എന്നിവരെ കാണാൻ അനുവാദമില്ല.

 • ഭസ്മകുളത്തിൽ കുളിക്കാൻ അനുവദിക്കില്ല.

 • ശയനപ്രദക്ഷിണം ഇല്ല.

 • നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അന്നദാനം ഉണ്ടാകും.

Published by: Rajesh V
First published: November 14, 2020, 6:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories