ശബരിമല: പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം;ചർച്ചയ്ക്ക് തയ്യാറായി പന്തളം കൊട്ടാരം

Last Updated:

ശബരിമല വിഷയത്തിൽ ഏത് തരത്തിലുള്ള ചർച്ചയ്ക്കും സന്നദ്ധത അറിയിച്ച് പന്തളം കൊട്ടാരം

സന്നിധാനം : ശബരിമല വിഷയത്തിൽ ഏത് തരത്തിലുള്ള ചർച്ചയ്ക്കും സന്നദ്ധത അറിയിച്ച് പന്തളം കൊട്ടാരം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ അറിയിച്ചിരിക്കുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം കഴിഞ്ഞ് ശബരിമല നട അടയ്ക്കൽ ചടങ്ങുകൾ പൂർത്തിയായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read-വിവാദങ്ങൾ നിറഞ്ഞ തീർഥാടന കാലത്തിന് അവസാനമായി; ശബരിമല നട അടച്ചു
ശബരിമല ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടിക കോടതിക്ക് കൈമാറിയ നടപടിയെ വിമർശിച്ച ശശികുമാര വർമ്മ, സർക്കാർ ആകാശത്ത് പോയ അടി ഏണി വച്ച് വാങ്ങിയ പോലെയാണെന്നാണ് പ്രതികരിച്ചത്. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിറഞ്ഞ തീർത്ഥാന കാലത്തിന് സമാപനം കുറിച്ച് ഇന്ന് പുലർച്ചെയാണ് ശബരിമല നട അടച്ചത്. അവസാന ദിവസമായ ഇന്ന് പന്തളം രാജപ്രതിനിധികൾക്കായിരുന്നു ദർശന സൗകര്യം ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് നട തുറന്നത്. പന്തളം രാജപ്രതിനിധി രാഘവരാജ വർമ 5.20ഓടെ ദർശനം നടത്തി. തുടർന്ന് 6.30ഓടെ നട അടച്ച് താക്കോൽ കൈമാറി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം;ചർച്ചയ്ക്ക് തയ്യാറായി പന്തളം കൊട്ടാരം
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement