വിവാദങ്ങൾ നിറഞ്ഞ തീർഥാടന കാലത്തിന് അവസാനമായി; ശബരിമല നട അടച്ചു

Last Updated:

പന്തളം രാജപ്രതിനികൾക്കുവേണ്ടിയുള്ള പ്രത്യേക പൂജകളും ചടങ്ങുകളുമാണ് ഇന്ന് രാവിലെ നടന്നത്. പിന്നീട് അയ്യപ്പനെ യോഗനിദ്രയിലാക്കുന്നതിനുള്ള പൂജകൾ ചെയ്തു

ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. രാവിലെ ആറരയോടെയാണ് നടയടച്ചത്. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിറഞ്ഞ തീർത്ഥാന കാലത്തിനാണ് സമാപനം കുറിച്ചത്. അവസാന ദിവസമായ ഇന്ന് പന്തളം രാജപ്രതിനിധികൾക്കായിരുന്നു ദർശന സൗകര്യം ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് നട തുറന്നത്. പന്തളം രാജപ്രതിനിധി രാഘവരാജ വർമ 5.20ഓടെ ദർശനം നടത്തി.
പന്തളം രാജപ്രതിനികൾക്കുവേണ്ടിയുള്ള പ്രത്യേക പൂജകളും ചടങ്ങുകളുമാണ് ഇന്ന് രാവിലെ നടന്നത്. പിന്നീട് അയ്യപ്പനെ യോഗനിദ്രയിലാക്കുന്നതിനുള്ള പൂജകൾ ചെയ്തു. അതിനുശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ച് താക്കോൽ പന്തളം രാജ പ്രതിനിധിക്ക് കൈമാറി. രാജപ്രതിനിധി താക്കോൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. അടുത്ത ഒരു വർഷത്തേക്കു പൂജകൾക്കായുള്ള ചുമതല മേൽശാന്തിയെയും ദേവസ്വം അഡ്മിനിസ്ട്രേറ്ററെയും പന്തളം രാജപ്രതിനിധി ഏൽപ്പിക്കുന്നുവെന്നതാണ് ഇതിലൂടെയുള്ള സങ്കൽപം.
advertisement
ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണവും സംഘർഷഭരിതവുമായ മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്. സർക്കാരിനെയും ദേവസ്വംബോർഡിനെയും പൊലീസിനെയും സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ തീർഥാടനകാലമായിരുന്നു ഇത്.
ഇന്നലെ രാത്രി പത്ത് മണിക്ക് ഹരിവാരസനം പാടി നടയടച്ചതോടെ സാധാരണ ഭക്തർക്കുള്ള ദർശനം അവസാനിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാദങ്ങൾ നിറഞ്ഞ തീർഥാടന കാലത്തിന് അവസാനമായി; ശബരിമല നട അടച്ചു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement