ശബരിമല യുവതീപ്രവേശനം; വിവരങ്ങൾ നിഷേധിച്ച് പട്ടികയിൽ പേരുളളവർ
Last Updated:
ശബരിമലയിലെ യുവതീപ്രവേശനത്തിന് തെളിവായി സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിലെ വിവരങ്ങൾ നിഷേധിച്ചു പട്ടികയിൽ പേരുള്ളവർ.
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനത്തിന് തെളിവായി സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിലെ വിവരങ്ങൾ നിഷേധിച്ചു പട്ടികയിൽ പേരുള്ളവർ. പ്രായം അൻപത് വയസിന് മുകളിൽ ആണെന്നാണ് പട്ടികയിൽ ഉള്ളവരുടെയും കുടുംബാംഗങ്ങളുടെയും പ്രതികരണം. സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതായി പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോൾ അറിയിക്കുമെന്ന് ഹർജിക്കാർ പറഞ്ഞു.
ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ദർശനത്തിനെത്തിയ 51 സ്ത്രീകളുടെ ആധാർ അടക്കമുള്ള രേഖകൾ സ്കാൻ ചെയ്ത് കിട്ടിയ വിവര പ്രകാരമാണ് സർക്കാരിന്‍റെ പട്ടിക. ഇവർക്ക് അനുവദിച്ച പി.എൻ.ആർ. പേര്, വയസ്, വിലാസം, മൊബൈൽ നമ്പർ, രേഖയുടെ നമ്പർ എന്നിവയൊക്കെ പട്ടികയിൽ ഉണ്ട്. പട്ടികപ്രകാരം ആന്ധ്രാ സ്വദേശിനി കെ സുലോചനയ്ക്ക് വയസ് 49 ആണ്. എന്നാൽ, ന്യൂസ് 18 ബന്ധപ്പെട്ടപ്പോൾ അമ്മയ്ക്ക് 51 വയസ് ആയെന്നാണ് മകൻ പറഞ്ഞത്.
advertisement
പട്ടികയിൽ 48 വയസുള്ള സേലം സ്വദേശിനി സരോജ സെൽവരാജിന് 50 വയസ് കഴിഞ്ഞതായി ഭർത്താവ്. 48 വയസ് രേഖപ്പെടുത്തിയ ത്രിചിയിൽ നിന്നുള്ള പട്ടു മഹാമണിയുടെ സംഘത്തിൽ പോയവർ പറയുന്നു 55 ൽ കുറഞ്ഞ ഒരാളും ഇവർക്കൊപ്പം മലകയറിയിട്ടില്ലെന്ന്.
പട്ടികയിൽ പേരുള്ള ചില നമ്പറുകളിൽ വിളിച്ചപ്പോൾ ഇക്കുറി ശബരിമലയിൽ പോയിട്ടില്ലെന്ന മറുപടിയും ലഭിച്ചു. ആന്ധ്രപ്രദേശ്: 20 യുവതികൾ തെലങ്കാന: 3, തമിഴ്നാട്: 25, കർണാടക,
advertisement
ഗോവ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള വിവരം.
ക്ഷേത്രത്തിൽ ദർശനം നടത്തിയത് ഓൺലൈൻ വഴിയല്ലാത്തതിനാൽ കനക ദുർഗ, ബിന്ദു, ശ്രീലങ്കൻ സ്വദേശിനി എന്നിവരുടെ പേരുകൾ പട്ടികയിൽ ഇല്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2019 6:28 PM IST