ശബരിമല ദർശനത്തിനായി ഇത്തവണ രജിസ്റ്റർ ചെയ്ത യുവതികൾ 7564

Last Updated:

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതിന് ഡിജിറ്റൽ രേഖകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ന്യൂഡൽഹി: ഓൺലൈൻ സംവിധാനം മുഖേന ഇത്തവണ ശബരിമല ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 7564 യുവതികൾ. ഡി ജി പി സുപ്രീംകോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതിന് ഡിജിറ്റൽ രേഖകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ശബരിമല ദർശനത്തിനായി 16 ലക്ഷം പേരാണ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തത്. ഇതിൽ തന്നെ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള 7564 വനിതകളാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്തതിൽ 8.2 ലക്ഷം ആളുകൾ ദർശനം നടത്തി. ഡിജിറ്റൽ സ്കാൻ ചെയ്ത രേഖകൾ പ്രകാരം 10നും 50നും ഇടയിൽ പ്രായമുള്ള 51 യുവതികൾ ഒരു വിഷമവും ഇല്ലാതെ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്.
advertisement
അതേസമയം, സാധാരണ തീർഥാടകർ ഓൺലൈൻ സൗകര്യം ലഭ്യമാക്കാതെ വന്നിട്ടുണ്ട്. അവരുടെ വിവരം ഈ പട്ടികയിൽ ഉൾപ്പെടില്ല.
സന്ദർശിച്ച യുവതികളുടെ പേര്, വിലാസം, ആധാർ നമ്പർ എന്നിവ സഹിതമാണ് സർക്കാർ കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ പട്ടിക
2018 നവംബർ 11 മുതൽ 44 ലക്ഷം ഭക്തർ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് കണക്കുകൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല ദർശനത്തിനായി ഇത്തവണ രജിസ്റ്റർ ചെയ്ത യുവതികൾ 7564
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement