കൺസ്യൂമർഫെഡ് അഴിമതി: CITU നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം

Last Updated:
മലപ്പുറം : കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന അഴിമതി സംബന്ധിച്ച വിജിലന്‍സ് കേസുകൾ അട്ടിമറിയ്ക്കാൻ നീക്കം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന സിഐടിയു നേതാക്കള്‍ പ്രതികളായ വിജിലൻസ് കേസുകൾ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Also Read-പീഡനക്കേസ്: DYFI നേതാവിന്റെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹകരണമേഖലയെ പിടിച്ചുലച്ച അഴിമതിയായിരുന്നു കണ്‍സ്യൂമര്‍ഫെഡിലേത്. 35 വിജിലന്‍സ് കേസുകള്‍ വിവിധ കോടതികളിലായി തുടരുകയാണ്. ഇതിൽ 2011-2013 കാലത്ത് പച്ചക്കറി മേള സംഘടിപ്പിച്ചതിൽ എട്ട് കോടിരൂപയുടെ അഴിമതി നടന്നെന്ന കേസിൽ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോർട്ട് നൽകിയതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് വ്യക്തമായിരിക്കുന്നത്.
Also read-എം.ടിയുടെ നാലുകെട്ട് അറബിയിലേക്ക്: വിവർത്തനം മലപ്പുറം സ്വദേശികളുടേത്
കണ്‍സ്യൂമര്‍ഫെഡിലെ സിഐടിയു സംഘടനാ ഭാരവാഹിയായിരുന്ന എം ഷാജി ഉൾപ്പെട്ട കേസാണിത്. ഇയാൾ മുഖ്യ ചുമതലക്കാരനായി പച്ചക്കറി മേളകൾ സംഘടിപ്പിച്ചതിൽ 8കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. ബില്ലുകളില്‍ കൃത്രിമം കാട്ടിയും വ്യാജബില്ലുകള്‍ നല്‍കിയും വിപണി വിലയേക്കാള്‍ കൂട്ടി പച്ചക്കറി സംഭരിച്ചതായും തെളിഞ്ഞിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് 2015ല്‍ തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഷാജി 18 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വിശദാന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.തെളിവില്ലെന്ന കാരണം പറഞ്ഞ് ഈ കേസ് അവസാനിപ്പിക്കാനാണ് നീക്കം. ഇതിനുള്ള റിപ്പോര്‍ട്ടും വിജിലന്‍സ് മുവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
advertisement
കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി കണ്ടെത്താനുള്ള ഓപ്പറേഷന്‍ അന്നപൂര്‍ണ്ണക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും ഇതേ രീതിയില്‍ അട്ടിമറിക്കാനാണു നീക്കം. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവര്‍ പ്രതികളായതിനാൽ ഇതിനു സര്‍ക്കാറിന്റെ മൗനാനുവാദവുമുണ്ടെന്നും വിമർശനമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൺസ്യൂമർഫെഡ് അഴിമതി: CITU നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം
Next Article
advertisement
എതിരാളികളുടെ മനസ്സുകളെ സ്വാധീനിക്കാനുള്ള യുദ്ധമുറയുമായി ജയ്‌ഷെ മുഹമ്മദ് വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നു
എതിരാളികളുടെ മനസ്സുകളെ സ്വാധീനിക്കാനുള്ള യുദ്ധമുറയുമായി ജയ്‌ഷെ മുഹമ്മദ് വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നു
  • ജയ്‌ഷെ മുഹമ്മദ് രഹസ്യ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നു.

  • മനസ്സുകളെ സ്വാധീനിക്കുന്നതിനുള്ള യുദ്ധമുറയുമായി ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിക്കുന്നു.

  • ഇസ്ലാമിക പരിഷ്‌കരണങ്ങളുടെയും മതപരമായ പരിപാടികളുടെയും മറവില്‍ പ്രവര്‍ത്തനം.

View All
advertisement