advertisement

മുസ്ലീം ലീഗിൻ്റെ വനിതാ സ്ഥാനാർത്ഥികളെ കുറിച്ച് ഉമർ ഫൈസി മുക്കത്തിന്റെ നിലപാടിനെതിരെ സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ

Last Updated:

അനവസരത്തിലുള്ള പ്രസ്താവനകൾ വഴി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ജിഫ്രി തങ്ങൾ

Rapid Read
News18
News18
കോഴിക്കോട്: ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഓരോ തിരഞ്ഞെടുപ്പിലും ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളാണെന്നും അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തേണ്ടത് അവരാണെന്നും തങ്ങൾ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനവസരത്തിലുള്ള പ്രസ്താവനകൾ വഴി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ജിഫ്രി തങ്ങൾ കർശന നിർദ്ദേശവും നൽകി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രവണതകളിൽ നിന്ന് പിന്തിരിയണമെന്നും വ്യക്തിത്വഹത്യയിൽ നിന്നും വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമർശനങ്ങളെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും എതിർത്തു. നിർദ്ദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രം തിരിക്കുന്നത് രാഷ്ട്രീയ തിമിരം ആണെന്ന് അദ്ദേഹം പരിഹസിച്ചു. ഉപദേശങ്ങൾ എല്ലാ പാർട്ടികളോടും ഒരുപോലെ വേണമെന്നും ലീഗിനെ ഉപദേശിക്കേണ്ടത് ചേർന്നുനിൽക്കുമ്പോഴായിരിക്കണമെന്നും നാസർ ഫൈസി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലീം ലീഗിൻ്റെ വനിതാ സ്ഥാനാർത്ഥികളെ കുറിച്ച് ഉമർ ഫൈസി മുക്കത്തിന്റെ നിലപാടിനെതിരെ സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ
Next Article
advertisement
മുസ്ലീം ലീഗിൻ്റെ വനിതാ സ്ഥാനാർത്ഥികളെ കുറിച്ച് ഉമർ ഫൈസി മുക്കത്തിന്റെ നിലപാടിനെതിരെ സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ
മുസ്ലീം ലീഗിൻ്റെ വനിതാ സ്ഥാനാർത്ഥികളെ കുറിച്ച് ഉമർ ഫൈസി മുക്കത്തിന്റെ നിലപാടിനെതിരെ സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ
  • സമസ്തയെ അനവസര പ്രസ്താവനകളിലൂടെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ജിഫ്രി തങ്ങൾ

  • മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിമർശനങ്ങൾ രാഷ്ട്രീയ തിമിരമാണെന്ന് നാസർ ഫൈസി

  • മതത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാമെന്ന് ജിഫ്രി തങ്ങൾ

View All
advertisement