നിഖില വിമൽ നായിക; 'പെണ്ണ് കേസ്' സിനിമയിലെ 'നാരായണാ ജയ' ഗാനം കേൾക്കാം
- Published by:meera_57
- news18-malayalam
Last Updated:
നവംബറിൽ റിലീസിനെത്തുന്ന ചിത്രത്തിൽ നിഖിലയെക്കൂടാതെ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും
നിഖില വിമൽ (Nikhila Vimal) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെണ്ണ് കേസ്' സിനിമയിലെ 'നാരായണാ ജയ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അർക്കാഡോയുടെ സംഗീതത്തിൽ പ്രണവം ശശി ആലപിച്ചിരിക്കുന്ന പാട്ടിന് വരികളെഴുതിയിരിക്കുന്നത് ആദർശ് അജിത്തും, അക്ഷയ് രഞ്ജനും (ബ്ലാക്ക്) ചേർന്നാണ്. ചിത്രത്തിലെ തന്നെ 'കാതൽ നദിയെ' എന്ന് തുടങ്ങുന്ന മറ്റൊരു ഗാനം രണ്ടാഴ്ചകൾക്ക് മുൻപ് പുറത്തു വന്നിരുന്നു.
തിരക്കഥാകൃത്തായ ഫെബിൻ സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസിന്റെ' തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫെബിനും രശ്മി രാധാകൃഷ്ണനും ചേർന്നാണ്. നവംബറിൽ റിലീസിനെത്തുന്ന ചിത്രത്തിൽ നിഖിലയെക്കൂടാതെ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 'പെണ്ണ് കേസ്' എന്ന പേരിലുള്ള കൗതുകം സിനിമാ പ്രേമികൾക്കിടയിൽ ചിത്രത്തിൻറെ ഇതിവൃത്തത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസർ പോസ്റ്ററും പിന്നീട് വന്ന ഒഫീഷ്യൽ പോസ്റ്ററുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.
advertisement
E4 എക്സ്പിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'പെണ്ണ് കേസ്'.
ഷിനോസ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണമൊരുക്കിയിരിക്കുന്നത് ജ്യോതിഷ് എം., സുനു എ.വി., ഗണേഷ് മലയത്ത് എന്നിവർ ചേർന്നാണ്. സഹനിർമ്മാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്ന് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് രാഘവൻ, സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ.
advertisement
Summary: Lyrical video of the song 'Narayana Jaya' from the movie 'Pennu Kes', starring Nikhila Vimal, has been released. The song is sung by Pranavam Sasi with music by Arkado and lyrics written by Adarsh Ajith and Akshay Ranjan (Black)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 29, 2025 10:00 AM IST


