• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh | 'എന്‍റെ ഫ്ലാറ്റിൽനിന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയി; ജീവന് ഭീഷണിയുണ്ട്': സ്വപ്ന സുരേഷ്

Swapna Suresh | 'എന്‍റെ ഫ്ലാറ്റിൽനിന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയി; ജീവന് ഭീഷണിയുണ്ട്': സ്വപ്ന സുരേഷ്

'പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിൽ ആരൊക്കെയോ വന്ന് സരിത്തിനെ കൊണ്ട് പോവുകയായിരുന്നു'

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

  • Share this:
    പാലക്കാട്: ഫ്ലാറ്റിൽ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. യൂണിഫോമോ ഐഡി കാർഡോ ഇല്ലാത്ത ഒരു സംഘം ആളുകളാണ് സരിത്തിനെ പിടിച്ചുവലിച്ച് കൊണ്ട് പോയത്. പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിൽ ആരൊക്കെയോ വന്ന് സരിത്തിനെ കൊണ്ട് പോവുകയായിരുന്നു - സ്വപ്ന പറയുന്നു. 'എന്‍റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍റെയും പേരിലുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ, പാലക്കാട്ടെ എന്‍റെ ഫ്ലാറ്റിൽ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്', എന്ന് സ്വപ്ന സുരേഷ് പറയുന്നു.

    രാവിലെ മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി വീണ്ടും സ്വപ്ന സുരേഷ് രംഗത്തെത്തിയത്. ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ല. ആരാണ് മുഖ്യമന്ത്രി എന്നത് തന്‍റെ വിഷയമല്ല. കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. അവർ സ്വസ്ഥമായി ജീവിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. ഒരു കാര്യവുമില്ലാതെ തന്‍റെ പുറകെ നടക്കുകയാണ് സരിത. താൻ എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

    താൻ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്ന് സ്വപ്ന പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. താൻ പറയുന്നത് വ്യക്തികളെക്കുറിച്ചാണ്. പിണറായി വിജയൻ, കമല, വീണ, ശിവശങ്കർ എന്നിവരെക്കുറിച്ചാണ്. അവരുടെ പദവികളെക്കുറിച്ചാണ്. കാര്യങ്ങൾ അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം തനിക്ക് ഭീഷണികൾ ഉണ്ട്. താൻ ജോലി ചെയ്യുന്ന HRDSനും ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. ജീവിക്കാൻ അനുവദിക്കണം. ആരെയും അപകീർത്തിപ്പെടുത്താനല്ല ആരോപണം ഉന്നയിച്ചതെന്നും സ്വപ്ന പറഞ്ഞു.

    'മുഖ്യമന്ത്രിയെ മാറ്റാനുമല്ല ഞാൻ പ്രതികരിച്ചത്. കറൻസി നിറഞ്ഞ ബാഗ് ആണ് കൊണ്ടുപോയത്. പറഞ്ഞു തീർന്നിട്ടില്ല. ഇനിയും പറയാൻ ഏറെയുണ്ട്. എനിക്ക് മുഴുവനും പറയാൻ പറ്റുന്നില്ല. വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. നേരത്തെ കൊടുത്ത മൊഴി. കസ്റ്റംസ് അന്വേഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അറിയുമല്ലോ'- സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

    Also Read- Swapna Suresh| 'വിദേശത്തേക്ക് ഒരു പെട്ടി കറൻസി കടത്തി': മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കുമെതിരെ സ്വപ്നയുടെ വെളിപ്പെടുത്തൽ

    'അന്വേഷണ എജൻസികളെക്കുറിച്ചും കോടതിയെക്കുറിച്ചും ഒന്നും പറയുന്നില്ല. കോടതി സമയം കളയാൻ വന്നിരിക്കും എന്ന് കരുതുന്നുണ്ടോ? കറൻസി - ബാഗ് മുഖ്യമന്തിയുടെ പക്കൽ എത്തി എന്ന് തന്നെ കരുതുന്നു.ജയിലിനകത്ത് വിവരങ്ങൾ അറിയിക്കാൻ പോലും സമ്മതിച്ചിരുന്നില്ല. മാനസിക പീഡനം മൂലം ഹൃദയ സ്തംഭനം വന്നു. അത് നാടകം എന്ന് പറഞ്ഞു. അഹമ്മദ് അൽ ദുഖി - എന്ന ഡിപ്ളോമാറ്റ് ആണ് ബാഗ് കൊണ്ടുവന്നത്'- സ്വപ്ന പറഞ്ഞു.

    ട27 വർഷമായി പ്രവർത്തിക്കുന്ന എൻജിഒയാണ് എച്ച്ആർഡിഎസ്. എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വരരുത്. HRDS എന്നെ സ്ത്രീകൾക്ക് വേണ്ടി ജോലി ചെയ്യാനാണ് നിയമിച്ചത്. സംഘപരിവാർ എന്താണെന്ന് പോലും എനിക്കറിയില്ല. പലരും തന്നെ ചൂഷണം ചെയ്യുകയായിരുന്നു. നിവർത്തികേടുകൊണ്ടാണ് പല കാര്യങ്ങളും പറയാത്തത്- സ്വപ്ന പറഞ്ഞു.
    Published by:Anuraj GR
    First published: