advertisement

'സതീശന്റെ നുണകൾക്ക് നൊബേൽ സമ്മാനം നൽകണം; കേരളത്തിൽ എൽഡിഎഫ് തരംഗം ആവർത്തിക്കും';എം വി ഗോവിന്ദൻ

Last Updated:

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണ പറയുന്ന കാര്യത്തിൽ റെക്കോർഡ് ഇടുകയാണെന്ന് ഗോവിന്ദൻ പരിഹസിച്ചു

News18
News18
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തവണ 110 സീറ്റുകൾ വരെ നേടി എൽഡിഎഫ് കരുത്ത് തെളിയിക്കുമെന്നും ജനവിധി വികസനത്തിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പടലപ്പിണക്കങ്ങളിൽ ഉഴറുന്ന യുഡിഎഫിന് കേരളത്തിന്റെ വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും കഴിഞ്ഞ പത്ത് വർഷം വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷം ചെയ്തതെന്നും ഗോവിന്ദൻ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണ പറയുന്ന കാര്യത്തിൽ റെക്കോർഡ് ഇടുകയാണെന്ന് ഗോവിന്ദൻ പരിഹസിച്ചു. നൊബേൽ സമ്മാനം ലക്ഷ്യമിട്ടാണ് സതീശൻ ഓരോ ദിവസവും എട്ടും ഒമ്പതും നുണകൾ പറഞ്ഞുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഞ്ചര ലക്ഷം മെമ്പർമാരുള്ള പ്രസ്ഥാനത്തിൽ നിന്ന് അഞ്ചോ ആറോ പേർ തെറ്റായ പ്രവണതകൾ മൂലം പുറത്തുപോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് കാരാട്ട് റസാഖിന്റെ മടക്കത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. സഹയാത്രികരെ എന്നും ചേർത്തുനിർത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. കാരാട്ട് റസാഖ് എന്തെങ്കിലും വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തിയായിരിക്കാം പാർട്ടിയിൽ നിന്നത്. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരെ പരമാവധി തിരുത്താൻ ശ്രമിക്കുമെന്നും ഗത്യന്തരമില്ലെങ്കിൽ മാത്രമേ പി.കെ. ശശിയെയും ജി. സുധാകരനെയും പോലെ കർശന നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സതീശന്റെ നുണകൾക്ക് നൊബേൽ സമ്മാനം നൽകണം; കേരളത്തിൽ എൽഡിഎഫ് തരംഗം ആവർത്തിക്കും';എം വി ഗോവിന്ദൻ
Next Article
advertisement
'മറ്റ് മതക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി'; വെള്ളാപ്പള്ളിക്കെതിരേ സച്ചിദാനന്ദ സ്വാമി 
'മറ്റ് മതക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി'; വെള്ളാപ്പള്ളിക്കെതിരേ സച്ചിദാനന്ദ സ്വാമി 
  • വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ സമുദായത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു എന്ന് സ്വാമി

  • മറ്റ് മതവിഭാഗങ്ങൾ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ആരോപിച്ചു

  • പിന്നാക്ക വിഭാഗങ്ങൾക്ക് സ്ഥാനാർഥി നിർണയത്തിൽ നീതി ലഭിച്ചില്ലെന്നും എല്ലാ മുന്നണികളും അവഗണന കാണിക്കുന്നു

View All
advertisement